-->
പീരുമേട്: ജില്ലാ മെഡിക്കല്‍ ഓഫീസും ക്ഷയരോഗ നിവാരണ വിഭാഗത്തിന്റെയും സഹകരണത്തോടെ പീരുമേട് താലൂക്കാശുപത്രിയുടെ നേതൃത്വത്തില്‍ പ്ലാക്കാത്തടം ട്രൈബല്‍ കോളനി കമ്മ്യൂണിറ്റി ഹാളില്‍ സംയോജിത ആരോഗ്യ പരിശോധന പരിപാടി നടത്തി. ഇടുക്കി ജില്ലയ്‌ക്ക് പുതിയതായി അനുവദിച്ച ക്ഷയരോഗ പരിശോധ നയ്‌ക്ക് ഉപയോഗിക്കുന്ന അതിനൂതന പോര്‍ട്ടബിള്‍ ഹാന്‍ഡ് ഹെല്‍ഡ് എക്‌സ്റേയുടെ ജില്ലാ തല ഉദ്‌ഘാടനം അഴുത ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോണ്‍ പി. തോമസ് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എന്‍ സതീഷ് അധ്യക്ഷത വഹിച്ചു.
അഴുത ബ്ലോക്ക് ആരോഗ്യ സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വനിതാ മുരുകന്‍, പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആശിഷ് മോഹന്‍ കുമാര്‍, ജില്ലാ റ്റി.ബി ഓഫീസര്‍ ഡോ. പി.വി വിനീഷ് എന്നിവര്‍ പ്രസംഗിച്ചു.