-->
കട്ടപ്പന: മലയോര ഹൈവേയുടെ പ്രചരണാര്‍ഥം ദീര്‍ഘദൂര ഓട്ടക്കാരന്‍ മിലിന്ദ് സോമന്‍ നയിക്കുന്ന ഹില്‍ ഹൈവേ റണ്‍ വിജയകരമാക്കാന്‍ ആരോചനാ യോഗം ചേര്‍ന്നു.
കുട്ടിക്കാനത്തുനിന്നും ഞായര്‍ രാവിലെ ആറിന് ആരംഭിക്കുന്ന ഓട്ടം ഏലപ്പാറ, നാലാംമൈല്‍, കെ ചപ്പാത്ത്, പരപ്പ്, മേരികുളം, മാട്ടുക്കട്ട, വെള്ളിലാംകണ്ടം, സ്വരാജ്, ലബ്ബക്കട, കാഞ്ചിയാര്‍, നരിയമ്പാറ, ഇരുപതേക്കര്‍ വഴി കട്ടപ്പന ഓപ്പണ്‍ സ്‌റ്റേഡിയത്തില്‍ സമാപിക്കും. സമാപന പരിപാടി വിജയിപ്പിക്കുന്നതിനുള്ള ആചോലനാ യോഗമാണ് ഇന്നലെ ചേര്‍ന്നത്. സംഘാടകസമിതി രക്ഷാധികാരി സി.വി. വര്‍ഗീസ് ഉദ്‌ഘാടനംചെയ്‌തു.
ഇരുപതേക്കറില്‍ എത്തിച്ചേരുന്ന ഹില്‍ ഹൈവേ റണ്ണിനെ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയില്‍ ഓപ്പണ്‍ സ്‌റ്റേഡിയത്തിലേക്ക് സ്വീകരിക്കും. സ്‌കേറ്റിങ് താരങ്ങളും ഓട്ടത്തില്‍ പങ്കാളികളാകും. തുടര്‍ന്ന് സമാപന സമ്മേളനവും നടക്കും.
ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, കായികതാരങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങി ആയിരത്തിലേറെ പേരാണ് അണിനിരക്കുന്നത്. മിലിന്ദിനൊപ്പം ഓടാന്‍ ംംം.സശശളയ.ീൃഴ എന്ന കിഫ്‌ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും 91 9072000430 എന്ന നമ്പരിലെ വാട്ട്‌സ്ആപ്പ് ബോട്ട് വഴിയും രജിസ്‌റ്റര്‍ ചെയ്യാം.യോഗത്തില്‍ നഗരരസഭാ കൗണ്‍സിലര്‍ വി.ആര്‍ സജി അധ്യക്ഷനായി.
കെ.എസ് മോഹനന്‍, വി.ആര്‍ ശശി, മാത്യു ജോര്‍ജ്, മാത്യു വാലുമ്മേല്‍, ഷാജി കൂത്തോടിയില്‍, സി.എസ് അജേഷ്, സിജോമോന്‍ ജോസ്, ജോമോന്‍ പൊടിപാറ, കെ.പി സുമോദ്, എസ്. സൂര്യലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: കെ.എസ് മോഹനന്‍, വി.ആര്‍ ശശി, അഡ്വ. മനോജ് എം. തോമസ്, സാജന്‍ ജോര്‍ജ് (രക്ഷാധികാരികള്‍), വി.ആര്‍ സജി(ചെയര്‍മാന്‍), കെ.പി സുമോദ് (കണ്‍വീനര്‍), സിജോമോന്‍ ജോസ്, സി.എസ് അജേഷ് (കോ -ഓര്‍ഡിനേറ്റര്‍മാര്‍).