-->
വൈപ്പിന്‍: കുഴുപ്പിള്ളി കടല്‍ തീരത്ത് നടന്ന 17-ാമത് സംസ്‌ഥാന കുറാഷ് ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ എറണാകുളം ജില്ല ഓവറോള്‍ കിരീടം കരസ്‌ഥമാക്കി.
പാലക്കാട് ജില്ല രണ്ടും ,തൃശൂര്‍ ജില്ല മൂന്നും സ്‌ഥാനക്കാരായി. മികച്ച കളിക്കാരായി ആണ്‍കുട്ടികളുടെ കിഡ്‌സ് വിഭാഗത്തില്‍ റിഷബ് (എറണാകുളം ) ,മിനി വിഭാഗത്തില്‍ അസ്‌മല്‍ (പാലക്കാട്), സബ് ജൂനിയര്‍ വിഭാഗത്തില്‍ വര്‍ഗീസ് രാജന്‍ (എറണാകുളം ) കേഡറ്റ് വിഭാഗത്തില്‍ അല്‍ഡ്രീഡ് തോമസ് (എറണാകുളം) പെണ്‍കുട്ടികളുടെ കിഡ്‌സ് വിഭാഗത്തില്‍ ശ്രീനന്ദന (തൃശൂര്‍), മിനി വിഭാഗത്തില്‍ വൈഷ്‌ണവി (എറണാകുളം ) സബ് ജൂനിയര്‍ വിഭാഗത്തില്‍ അപര്‍ണ സി.എ (എറണാകുളം ), കേഡറ്റ് വിഭാഗത്തില്‍ റോവന്‍ മറിയ രാജന്‍ (എറണാകുളം ) എന്നിവരെ തെരഞ്ഞെടുത്തു .വിജയികള്‍ക്ക് കുഴുപ്പിളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി തദേവുസ് സമ്മാനദാനം നിര്‍വഹിച്ചു.
അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ് രാജന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എം. പ്രമുഖന്‍ ,വാര്‍ഡ് മെമ്പര്‍ ജലജ രഘു, അഡ്വ: സിസിലി ജോസ് ,സി. ആര്‍. സുനില്‍ , സംസ്‌ഥാന ട്രഷറര്‍ തെസ്‌നി വര്‍ഗീസ്, കെ.ജി. ഹനീഫ, എം.എം. സലീം, ഡോ: സെസ തോമസ്, ആനി ജോബിന്‍ , സെലസ് മരിയ രാജന്‍, സാവ്യോ റോയ് എന്നിവര്‍ പ്രസംഗിച്ചു.