-->
കോതമംഗലം: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എറണാകുളം റൂറല്‍ ജില്ല സമ്മേളന സാംസ്‌കാരിക സമ്മേളനം ആന്റണി ജോണ്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയര്‍മാന്‍ അനില്‍ കുമാര്‍ കെ.കെ.അധ്യക്ഷത വഹിച്ചു. സിനിമാതാരം ഇന്ദ്രന്‍സ് വിശിഷ്‌ടാതിഥിയായി. സിനിമാതാരവും സാമൂഹ്യ പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷ മുഖ്യപ്രഭാഷണം നടത്തി.എഴുത്തുകാരന്‍ സനീഷ് വാരനാട്, കെ.പി.എ. സംസ്‌ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് റെജിമോള്‍ എസ്., മുനിസിപ്പല്‍ കൗണ്‍സിലര്‍ ഗീത ജയകുമാര്‍, ഡിവൈ.എസ്.പി. എന്‍.സി. ഉമേഷ് ജെ., പുത്തന്‍കുരിശ് ഡിവൈ.എസ്.പി. നിഷാദ്‌മോന്‍ വി.എ., ഡിവൈ.എസ്.പി. എസ്.എസ്.ബി. സജി മര്‍ക്കോസ്, ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്‌ഥാന നിര്‍വാഹക സമിതി അംഗം ബെന്നി കുര്യാക്കോസ്, പോലീസ് അസോസിയേഷന്‍ എറണാകുളം റൂറല്‍ പ്രസിഡന്റ് ഇ.ആര്‍. ആത്മന്‍, ഓഫീസേഴ്‌സ് അസോസിയേഷന്‍ റൂറല്‍ ജില്ല സെക്രട്ടറി എം.വി. സനില്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വിനാസ് പി.കെ. എന്നിവര്‍ പ്രസംഗിച്ചു.