Thursday, March 12, 2026 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 12.58 PM

ചന്ദര്‍ കുഞ്ച്‌ ആര്‍മി ടവര്‍: അവസാനത്തെ താമസക്കാരനും ഒഴിഞ്ഞു

കൊച്ചി: വൈറ്റിലയിലെ സില്‍വര്‍സാന്‍ഡ്‌ ദ്വീപിലുള്ള ചന്ദര്‍ കുഞ്ച്‌ ആര്‍മി ടവറുകളിലെ ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയായി. ജീര്‍ണ്ണാവസ്‌ഥയിലുള്ള ടവറുകള്‍ പൊളിച്ച്‌ പുനര്‍നിര്‍മിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ട്‌ ഒരു വര്‍ഷത്തിലേറെയായിട്ടും ടെന്‍ഡര്‍ ക്ഷണിക്കല്‍, പ്രോജക്‌റ്റ് മാനേജ്‌മെന്റ്‌ കണ്‍സള്‍ട്ടന്റിനെയും പൊളിക്കല്‍ കരാറുകാരനെയും നിയമിക്കല്‍ തുടങ്ങിയ നടപടികള്‍ ഇനിയും അന്തിമമായിട്ടില്ല.
പുതിയതായി രൂപീകരിച്ച ഉപസമിതിയുടെ ആദ്യ യോഗത്തില്‍ പ്രോജക്‌റ്റ് മാനേജ്‌മെന്റ്‌ കണ്‍സള്‍ട്ടന്റിനെയും പൊളിക്കല്‍ കരാറുകാരനെയും നിയമിക്കുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നാണ്‌ താമസക്കാര്‍ പറയുന്നത്‌.
കളക്‌ടര്‍ രൂപീകരിച്ച സമിതി, കഴിഞ്ഞ ഒകേ്‌ടാബറിലെ യോഗത്തിന്‌ ശേഷം മൂന്ന്‌ മാസത്തെ ഇടവേളയ്‌ക്ക് കഴിഞ്ഞ ബുധനാഴ്‌ച വീണ്ടും യോഗം ചേര്‍ന്നു. ഫോര്‍ട്ട്‌ കൊച്ചി ആര്‍ഡിഒയുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ ഏകോപിപ്പിക്കാന്‍ ഒരു ഉപസമിതി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ്‌ ഓര്‍ഗനൈസേഷന്‍, റെസിഡന്റ്‌സ് അസോസിയേഷന്‍, പൊതുമരാമത്ത്‌ വകുപ്പ്‌ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ്‌ ഉപസമിതി. കോടതിയെ ആദ്യം സമീപിച്ച റിട്ട. സൈനിക ഉദ്യോഗസ്‌ഥന്‍ കേണല്‍ സിബി ജോര്‍ജാണ്‌ അവസാനമായി ഫ്‌ലാറ്റ്‌ ഒഴിഞ്ഞത്‌. കുടിശ്ശികയായ വാടക നഷ്‌ടപരിഹാരം ലഭിച്ചതായി അദ്ദേഹം അറിയിച്ചു, എന്നാല്‍ ഹൈക്കോടതി ഉത്തരവുപ്രകാരം ലഭിക്കേണ്ട സ്‌ഥലംമാറ്റ ചെലവ്‌ ഇനിയും ലഭിക്കാനുണ്ട്‌. ഇതിനിടെ, നേരത്തെ ഒഴിഞ്ഞ 47 ഫ്‌ലാറ്റുടമകള്‍ക്ക്‌ ആറുമാസത്തേക്ക്‌ വാടക നല്‍കാന്‍ കലക്‌ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ടെന്‍ഡര്‍ നടപടികളും കരാര്‍ നിയമനവും സമയം എടുക്കുന്നതിനാലും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ഭരണനടപടികളെ ബാധിക്കാമെന്നതിനാല്‍ പദ്ധതി കൂടുതല്‍ വൈകുയേക്കുമെന്ന ആശങ്കയിലാണ്‌ താമസക്കാര്‍ .

Ads by Google
Advertisement
Thursday 19 Feb 2026 12.58 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW