Thursday, March 12, 2026 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 12.58 PM

രാസലഹരിയുമായി യുവാവ്‌ പിടിയില്‍

കൊച്ചി: 176 ഗ്രാം എംഡിഎംഎയുമായി യുവാവ്‌ പിടിയില്‍. പനങ്ങാട്‌ ഉദയത്തും വാതില്‍ മരോട്ടിക്കല്‍ വീട്ടില്‍ സജിത്ത്‌ വേണുവിനെയാണ്‌ (36) പോലീസ്‌ പിടികൂടിയത്‌.
പനങ്ങാട്‌ എംഎല്‍എ റോഡില്‍ സജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ്‌ എംഡിഎംഎ കണ്ടെത്തിയത്‌. കൂടാതെ മയക്കുമരുന്ന്‌ കച്ചവടത്തിലൂടെ ലഭിച്ച ഒരു ലക്ഷത്തി രണ്ടായിരം രൂപയും സജിത്തിന്റെ കയ്യില്‍ നിന്നും പോലീസ്‌ കണ്ടെടുത്തു.
എറണാകുളത്ത്‌ യുവാക്കള്‍ക്കിടയില്‍ രാസലഹരി വിതരണം ചെയ്യുന്നതിലെ മുഖ്യ കണ്ണിയാണ്‌ ഇയാളെന്ന്‌ പോലീസ്‌ അറിയിച്ചു.
നാര്‍ക്കോട്ടിക്‌ സെല്‍ അസിസ്‌റ്റന്റ്‌ കമ്മീഷണര്‍ റ്റി.ഡി സുനില്‍കുമാറിന്റെ
നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫ്‌ ടീമാണ്‌ ഇയാളെ പിടികൂടിയത്‌.

Ads by Google
Advertisement
Thursday 19 Feb 2026 12.58 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW