Sunday, March 15, 2026 Last Updated 10 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 12.57 PM

കടലില്‍ അപകടത്തില്‍പ്പെട്ട ബോട്ട്‌ രക്ഷപ്പെടുത്തി

uploads/news/2026/02/826209/3.jpg

ഹരിപ്പാട്‌: എന്‍ജിന്‍ തകരാറിലായി അപകടത്തില്‍പ്പെട്ട ആഴക്കടല്‍ മത്സ്യബന്ധന ബോട്ടിനെയും 21 തൊഴിലാളികളെയും ഫിഷറീസ്‌ റെസ്‌ക്യൂ ബോട്ട്‌ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.
തിരുവനന്തപുരം ജി.കെ.എസ്‌. മറൈന്‍ എക്‌സ്പോര്‍ട്ടിങ്‌ കമ്പനിയുടെ ഉടമസ്‌ഥതയിലുള്ള ജി.കെ.എസ്‌-1 എന്ന ബോട്ടാണ്‌ അപകടത്തില്‍പ്പെട്ടത്‌.
ചൊവ്വാഴ്‌ച രാവിലെ ഒമ്പതരയോടെയാണ്‌ അമ്പലപ്പുഴ പടിഞ്ഞാറുഭാഗത്ത്‌ ബോട്ട്‌ തകരാറിലായെന്ന സന്ദേശം തോട്ടപ്പള്ളി ഫിഷറീസ്‌ സ്‌റ്റേഷനില്‍ ലഭിച്ചത്‌.
ഉടന്‍തന്നെ കായംകുളം ഹാര്‍ബറില്‍നിന്ന്‌ ഫിഷറീസ്‌ വകുപ്പിന്റെ റെസ്‌ക്യൂ ബോട്ട്‌ പുറപ്പെട്ടു. തീരത്തുനിന്ന്‌ ഏകദേശം 47 കി.മീ. അകലെവച്ച്‌ കണ്ടെത്തിയ ബോട്ടിനെ കെട്ടിവലിച്ച്‌ അര്‍ധരാത്രിയോടെ കായംകുളം ഹാര്‍ബറിലെത്തിച്ചു.
12 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ്‌ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്‌.
ഫിഷറീസ്‌ ലൈഫ്‌ ഗാര്‍ഡുമാരായ രാഹുല്‍, സാലസ്‌ ജോണ്‍ എന്നിവര്‍ റെസ്‌ക്യൂ ബോട്ടിലുണ്ടായിരുന്നു.
മറൈന്‍ എന്‍ഫോഴ്‌സ്മെന്റും തോട്ടപ്പള്ളി ഫിഷറീസ്‌ സ്‌റ്റേഷനും ചേര്‍ന്നാണ്‌ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്‌.
മത്സ്യബന്ധനത്തിന്‌ പോകുന്ന യാനങ്ങള്‍ തൊഴിലാളികളുടെ എണ്ണത്തിന്‌ അനുസൃതമായ ലൈഫ്‌ ജാക്കറ്റുകള്‍, ലൈഫ്‌ ബോയി, അഗ്നിശമന ഉപകരണങ്ങള്‍ എന്നിവ നിര്‍ബന്ധമായും കരുതണമെന്ന്‌ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടറും അസിസ്‌റ്റന്റ്‌ ഡയറക്‌ടറും പറഞ്ഞു. സുരക്ഷാ ഉപകരണങ്ങളില്ലാത്ത യാനങ്ങള്‍ക്കെതിരെ കെ.എം.എഫ്‌.ആര്‍. ആക്‌ട് പ്രകാരം പിഴ ഈടാക്കുമെന്നും ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ അറിയിച്ചു.

Ads by Google
Advertisement
Thursday 19 Feb 2026 12.57 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW