-->
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്‌ഞാപനം പുറത്ത് വരുംമുമ്പേ ജില്ലയില്‍ നിരവധി ഉദ്‌ഘാടനങ്ങള്‍ക്കും ശിലാസ്‌ഥാപന ചടങ്ങുകള്‍ക്കും ഒരുക്കം.
പ്രളയാനന്തരം റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെയും പെരുമ്പളം ദ്വീപിലേക്ക് 100 കോടി രൂപ മുടക്കി നിര്‍മ്മിച്ച സംസ്‌ഥാനത്തെ ഏറ്റവും നീളംകൂടിയ പാലം തുടങ്ങിയവയുടെ ഉദ്‌ഘാടനത്തിനാണ് അരങ്ങൊരുങ്ങുന്നത്. കഴിഞ്ഞ മാസം ഇവയുടെ ഉദ്‌ഘടനം നടത്താന്‍ ആലോചിച്ചതാണെങ്കിലും പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നീണ്ടുപോയി.
നിര്‍മ്മാണ രീതികൊണ്ട് ശ്രദ്ധയാകര്‍ഷിച്ച പടഹാരം പാലത്തിന്റെ ഉദ്‌ഘാടനവും ഇക്കൂട്ടത്തിലുണ്ട്. എ.സി റോഡില്‍ പള്ളാത്തുരുത്തി പാലവുമായി ബന്ധപ്പെട്ട് അനുബന്ധ പണികള്‍ ബാക്കിയുണ്ട്. പഴയ പാലത്തിന്റെ പണികള്‍ പുരോഗതിയിലാണ്. മറ്റ് പാലങ്ങളുടെയും മേല്‍പ്പാലങ്ങളുടെയും വൈദ്യുതി വിളക്കുകള്‍ ഘടിപ്പിക്കല്‍, പെയിന്റിങ് തുടങ്ങിയ ജോലികള്‍ പൂര്‍ത്തിയാകാനുണ്ട്.
എ.സി റോഡിനെയും എം.സി. റോഡിനെയും ബന്ധിപ്പിക്കുന്ന പാത യാഥാര്‍ഥ്യമാക്കുന്ന കാവാലം പാലത്തിന്റെ നിര്‍മ്മാണോദ്‌ഘാടനവും ഈ മാസം നടത്താനാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനം.
അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രാങ്ക ണത്തില്‍ അഞ്ചുകോടി രൂപ ചെലവില്‍ പില്‍ഗ്രിം സെന്ററും ഒരു കോടി രൂപ ചെലവില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും നിര്‍മ്മിക്കുന്നതിന്റെ ഉദ്‌ഘാടനം വെളളിയാഴ്‌ച നടക്കും.
ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണം ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ വെള്ളിയാഴ്‌ച രാവിലെ 11 ന് ഉദ്‌ഘാടനം ചെയ്യും. അമെനിറ്റി സെന്ററിന്റെ നിര്‍മ്മാണം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനിലും ഉദ്‌ഘാടനം ചെയ്യും.
ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കലാപരിപാടികള്‍ അരങ്ങേറുന്ന സ്‌റ്റേജും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവുമാണ് കൂടുതല്‍ സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്നത്. ബജറ്റില്‍ ഒരു കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്.
ഗ്രീന്‍ റൂമും ഇതോടൊപ്പമുണ്ടാകും. ഇരു നിലകളിലായി 17300-സ്‌ക്വയര്‍ ഫീറ്റില്‍ പൂര്‍ത്തിയാക്കുന്ന സെന്ററിന്റെ ഫെയ്‌സ് വണ്‍ ഉള്‍പ്പെടുന്ന ഭാഗം ടെണ്ടര്‍ ചെയ്‌തു. 9 ഡീലക്‌സ് മുറികളും ഒരു സ്യൂട്ട് മുറിയുമാണ് താഴത്തെ നിലയില്‍. ഒന്നാം നിലയില്‍ 11 ഡീലക്‌സ് മുറികളും ഒരു സ്യൂട്ട് മുറിയുമാണ്. രണ്ടാം നിലയില്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായ പ്രത്യേക ഡോര്‍മെറ്ററികള്‍, സ്‌റ്റോറേജ്, ശുചിമുറി സംവിധാനങ്ങളുമുണ്ടാകും.
വാഹന പാര്‍ക്കിങ് സംവിധാനവുമുണ്ടാകും. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാ (കിഡ്‌ക്)ണ് നിര്‍മ്മാണ ചു