Sunday, March 15, 2026 Last Updated 10 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 12.56 PM

ആലപ്പുഴ മണ്ഡലത്തില്‍ 'വികസനാരവം'

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തില്‍ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി നടന്നുവരുന്ന വികസനാരവം മാര്‍ച്ച്‌ 10 നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന്‌ പി.പി. ചിത്തരജ്‌ഞന്‍ എം.എല്‍.എ. കണിച്ചുകുളങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ 4.5 കോടി രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച ശ്രീനാരായണഗുരു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ഉദ്‌ഘാടനം ഇന്ന്‌ വൈകിട്ട്‌ നാലിന്‌ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും.
ബാസ്‌കറ്റ്‌ ബോള്‍, വോളിബോള്‍, ബാറ്റ്‌മിന്റണ്‍, ഖോ-ഖോ കോര്‍ട്ടുകളും ജിംനേഷ്യം ബില്‍ഡിങും ഒരുക്കിയിട്ടുണ്ട്‌. 500 പേര്‍ക്ക്‌ മത്സരങ്ങള്‍ കാണാനുള്ള സൗകര്യമു ണ്ടാകും. സംസ്‌ഥാന സര്‍ക്കാര്‍ പ്ലാന്‍ഫണ്ടില്‍ ഒരു കോടി രൂപ അനുവദിച്ച്‌ നിര്‍മ്മിക്കുന്ന തിരുവിഴ എല്‍.പി. സ്‌കൂളിന്റെ പുതിയകെട്ടിടത്തിന്റെ ഉദ്‌ഘാടനവും എം.എല്‍.എ. ആസ്‌തിവികസനഫണ്ടില്‍ 55 ലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച മാരാരിക്കുളം കസ്‌തൂര്‍ബ സ്‌മാരക വായനശാലയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനവും വിദ്യാഭ്യാസമന്ത്രി നിര്‍വഹിക്കും.
മാര്‍ച്ച്‌ രണ്ടിന്‌ മണ്ണഞ്ചേരി പഞ്ചായത്തില്‍ നിര്‍മ്മിച്ച റോഡുകളുടെയും അമ്പാട്ട്‌പാലത്തിന്റെയും ഉദ്‌ഘാടനം നടക്കും.
എം.എല്‍.എ. ഫണ്ടില്‍നിന്ന്‌ 45 ലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച വെയിറ്റിങ്‌ ഷെഡിന്റെയും ഓട്ടോറിക്ഷാ പാര്‍ക്കിങ്‌ കേന്ദ്രത്തിന്റെയും ഉദ്‌ഘാടനവും നടക്കും.
മാര്‍ച്ച്‌ എട്ടിന്‌ വൈകുന്നേരം നാലിന്‌ മാരാരി ബീച്ചിന്റെ നവീകരണപ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്‌ഘാടനം നടക്കും. ഒരു കോടി ചെലവഴിച്ച്‌ പൂങ്കാവ്‌ യുവഭാരത്‌ വായനശാലയുടെയും വോളിബോള്‍ സ്‌റ്റേഡിയത്തിന്റെയും ഉദ്‌ഘാടനം മാര്‍ച്ച്‌ ഏഴിന്‌ നടക്കും.
മാര്‍ച്ച്‌ മൂന്നിന്‌ വൈകുന്നേരം നാലിന്‌ പോപ്പി, ആറാട്ടുവഴി പാലങ്ങളും എ.എസ്‌. കനാലിന്‌ ഇരുകരകളിലായി ആധുനിക രീതിയില്‍ നിര്‍മ്മിച്ച റോഡുകളുടെയും ഉദ്‌ഘാടനം നിര്‍വഹിക്കും.
മുഖ്യമന്ത്രിയുടെ ഗ്രാമീണറോഡ്‌ നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി 28 റോഡുകളുടെയും ഹാര്‍ബര്‍ എന്‍ജിനീയറിങ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന്‌ അനുവദിച്ച അഞ്ച്‌ റോഡുകളുടെയും നിര്‍മ്മാണപ്രവൃത്തികളും ആരംഭിക്കും. ഈ റോഡുകള്‍ക്കായി 9.5 കോടി രൂപയാണ്‌ ചെലവഴിക്കുന്നത്‌.
ആലപ്പുഴ കടല്‍പാലത്തിന്‌ സമീപമായി ടൂറിസം പദ്ധതിയുടെ ഭാഗമായി 19 കോടി രൂപ ചെലവഴിച്ച്‌ നിര്‍മ്മിക്കുന്ന പുതിയപാലത്തിന്‌ അനുമതി ലഭിച്ചതായും കഫറ്റേരീയ സംവിധാനമടക്കമുള്ള പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനം മാര്‍ച്ച്‌ ആദ്യവാരം കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച്‌ ആരംഭിക്കുമെന്നും പി.പി. ചിത്തരഞ്‌ജന്‍ എം.എല്‍.എ. പത്രസമ്മേളനത്തില്‍ അറിയിച്ചു.

Ads by Google
Advertisement
Thursday 19 Feb 2026 12.56 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW