-->
മുള്ളന്‍കൊല്ലി: 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങളായി ഏറ്റെടുക്കുന്ന കരട് പദ്ധതി നിര്‍ദ്ദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി അന്തിമമാക്കുന്നതിന് വികസന സെമിനാര്‍ സംഘടിപ്പിച്ചു. മുള്ളന്‍കൊല്ലി ക്വീന്‍ മേരി പാരിഷ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബുവിന്റെ അധ്യക്ഷതയില്‍ ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി ബാലകൃഷ്‌ണന്‍ കരട് പദ്ധതി രേഖ പ്രകാശനം ചെയ്‌തുകൊണ്ട് ഉദ്‌ഘാടനം ചെയ്‌തു.
ഗ്രാമ പഞ്ചായത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളും നാടിനാവശ്യമായ വികസന ആവശ്യങ്ങളും ദീര്‍ഘ വിക്ഷണത്തോടെ കണ്ട് പ്രാധാന്യം അര്‍ഹിക്കുന്നവ വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കണമെന്നും, എം.പി, എം.എല്‍.എ മാര്‍ ഗ്രാമ പഞ്ചായത്ത് തലത്തില്‍ നടത്തിയതും, നടത്താനുദ്ദേശിക്കുന്നതുമായ വികസന പ്രവര്‍ത്തനങ്ങളും ഗ്രാമ പഞ്ചായത്ത് പദ്ധതി രേഖയുടെ ഭാഗമാക്കണമെന്നും യോഗത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് എം.എല്‍.എ ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഭൂരഹിതനായ ഗുണഭോക്‌താവിന് സൗജന്യമായി ഭൂമി വിട്ട് നല്‍കിയ ഗ്രാമ പഞ്ചായത്ത് അക്കൗണ്ടന്റ് അനീഷ് രാജിനേയും, ഭാര്യ ഹരിത യേയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. സാമൂഹ്യ നീതിയില്‍ അധിഷ്‌ടിതമായ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കും വിധമുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തുന്ന രീതിയാണ് പദ്ധതി രൂപീകരണത്തില്‍ സ്വീകരിച്ചതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍ സ്വാഗതം പറഞ്ഞു. വികസന സ്‌റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മിനി ജെയിംസ് കരട് പദ്ധതികള്‍ വിശദീകരിച്ചു. സ്‌റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാ, ബ്ലോക്ക് ജനപ്രതിനിധികള്‍, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, സെക്രട്ടറി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സംസാരിച്ചു. വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, പൊതുജനങ്ങള്‍, സാമൂഹ്യ-സാസ്‌കാരിക-രാഷ്ര്‌ടീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ആളുകള്‍ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷൈന് സണ്ണി നന്ദി പറഞ്ഞു.