Friday, March 13, 2026 Last Updated 14 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 04.42 AM

വണ്ടിക്കടവ്‌ ഫോറസ്‌റ്റ് സ്‌റ്റേഷനിലേക്ക്‌ ബഹുജന മാര്‍ച്ച്‌ നടത്തി

uploads/news/2026/02/826166/2.jpg

പുല്‍പ്പള്ളി: കന്നാരംപുഴ വനഭൂമിയിലുള്ളതാണെന്നും പുഴയുടെ അതിര്‍ത്തിയിലെ സ്വകാര്യഭൂമികളുടെ ക്രയവിക്രയത്തിന്‌ വനം വകുപ്പിന്റെ നിരാക്ഷേപ പത്രം വേണമെന്നുമുള്ള നിലപാടില്‍ പ്രതിഷേധിച്ച്‌ മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തില്‍ വണ്ടിക്കടവ്‌ ഫോറസ്‌റ്റ് സേ്‌റ്റഷന്‍ ഓഫീസി ലേക്ക്‌ ബഹുജനമാര്‍ച്ച്‌ നടത്തി. പഴശ്ശി പാര്‍ക്കിന്‌ സമീപത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പ്രതിഷേധക്കാരെ ഫോറസ്‌റ്റ് ഓഫീസിന്‌ മുന്നില്‍ പോലീസ്‌ തടഞ്ഞു.
കന്നാരംപുഴ, വണ്ടിക്കടവ്‌ പ്രദേശവാസികളെ പ്രതിസന്ധിയിലാക്കുന്ന വനംവകുപ്പിന്റെ ഈ നിലപാട്‌ പിന്‍വലിക്കണമെന്ന്‌ വിവിധ രാഷ്ര്‌ടീയകക്ഷിനേതാക്കളും ജനപ്രതിനിധികളും ആവശ്യപ്പെട്ടു. ജനദ്രോഹനടപടികളുമായി മുന്നോട്ടുപോയാല്‍ ശക്‌തമായ പ്രഷോഭങ്ങള്‍ക്ക്‌ രൂപംനല്‍കുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ്‌ നല്‍കി. കന്നാരംപുഴ അതിര്‍ത്തിമേഖലയിലെ ഭൂമിയുടെ രജിസ്‌ട്രേഷന്‌ വനംവകുപ്പിന്റെ നിരാക്ഷേപ പത്രം നിര്‍ബ ന്ധമാക്കിയത്‌ പിന്‍വലിക്കും വരെ സമരം തുടരാനാണ്‌ തീരുമാനം. മുള്ളന്‍ കൊല്ലി ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസി സാബു ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപ്പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷിനു കച്ചിറയില്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.എസ്‌. ദിലീപ്‌കുമാര്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ മിനി മാപ്പനാത്ത്‌, മുനീര്‍ ആച്ചിക്കുളത്ത്‌, റിന്‍സി വര്‍ഗീസ്‌, പി.എ. പ്രകാശന്‍, വിവിധ രാഷ്ര്‌ടീയ കക്ഷി നേതാക്കളായ കെ.ഡി. ഷാജിദാസ്‌, റെജി ഓലിക്കരോട്ട്‌, ജോബി കരോട്ടുകുന്നേല്‍, ലിയോ കൊല്ലവേലില്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 19 Feb 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW