-->
മലപ്പുറം: നൗഷാദ് അസോസിയേഷന്‍ മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുളള റമദാന്‍ കിറ്റ് വിതരണത്തിന്റെ ജില്ലാ തല ഉദ്‌ഘാടനം മലപ്പുറം ശ്രീത്രിപുരാന്തക ശിവ ക്ഷേത്രത്തില്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ ക്ഷേത്ര ട്രസ്‌റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിജയന്‍ മീമ്പാട്ടും സെന്റ് ജോണ്‍ ലൂഥറന്‍ സഭ വികാരി ഫാ. ജോണ്‍ ദാസും സംയുക്‌തമായി നിര്‍വ്വഹിച്ചു.
ക്ഷേത്ര കമ്മിറ്റിയും ചര്‍ച്ച് കമ്മിറ്റിയും തെരെഞ്ഞെടുത്ത നിര്‍ധന കുടുംബങ്ങള്‍ക്കാണ് റമദാന്‍ കിറ്റ് നല്‍കിയത്. ജില്ലാ പ്രസിഡന്റ് നൗഷാദ് പാതാരി അദ്ധ്യക്ഷത വഹിച്ചു. ജില്ല രക്ഷാധികാരി നൗഷാദ് മാമ്പ്ര സ്വാഗതവും ജില്ല ട്രഷറര്‍ നൗഷാദ് പുത്തനങ്ങാടി നന്ദിയും പറഞ്ഞു. അസോസിയേഷന്‍ ഭാരവാഹികളായ നൗഷാദ് ആലിക്കാപറമ്പന്‍ എടവണ്ണ, നൗഷാദ് രണ്ടത്താണി, നൗഷാദ് കോറാട് തിരൂര്‍, നൗഷാദ് ബിസ്‌മി മലപ്പുറം, നൗഷാദ് ആലിപ്പറമ്പ് പെരിന്തല്‍മണ്ണ, ക്ഷേത്ര ജീവനക്കാര്‍ ട്രസ്‌റ്റി ബോര്‍ഡ് അംഗം ചന്ദ്രന്‍ കുട്ടി നേത്യത്വം നല്‍കി.