-->
മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് മലയാള കലാകാരന്മരുടെ ദേശീയ സംഘടനയ നന്മ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ കലാ സായാം സംഘടിപ്പിച്ചു. ദീര്‍ഘനാളായി നന്മ ഉന്നയിക്കുന്ന വിഷയങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഈ മാസം 26ന് നടത്തുന്ന സെക്രട്ടേറിയേറ്റ് മാര്‍ച്ചിനും ധര്‍ണക്കും മുന്നോടിയായുള്ള പ്രചരണ പരിപാടികളുടെ ജില്ലാതല ഉദ്‌ഘാടനമാണ് നടന്നത്.
മലപ്പുറം കെ.എസ്‌ആ.ര്‍ടിസി പരിസരത്ത് നടന്ന പരിപാടി മജീഷ്യന്‍ ആര്‍.കെ. മലയത്ത് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ലുക്‌മാന്‍ അരീക്കോട് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സജിത്ത് പൂക്കോട്ടുംപാടം, സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ ഹനീഫ് രാജാജി, കൃഷ്‌ണകുമാര്‍ വെന്നിയൂര്‍, ശ്രീമതി തവനൂര്‍, മലപ്പുറം മേഖലാ പ്രസിഡന്റ് ഉസ്‌മാന്‍ ഇരുമ്പുഴി പ്രസംഗിച്ചു. ഹമീദ് മഗരിബിയുടെ നേതൃത്വത്തിലുള്ള ബാന്‍ഡ് മേളവും ഷംസു പാണായിയുടെ മാജിക്കും ചേര്‍ന്ന മാജിക് ഫ്യൂഷന്‍ പരിപാടിക്ക് മിഴിവേകി. കൊച്ചു കലാകാരി ഹിഷ തറയിലും മാജിക് അവതരിപ്പിച്ചു. ജയരാജ് തണല്‍, കൃഷ്‌ണകുമാര്‍ കീഴിശ്ശേരി, ശോഭ തിരുവാലി, അമ്മു സുന്ദരന്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായ ശ്യാം പ്രസാദ് മഞ്ചേരി, അനില്‍ രാമന്‍, മണി പെരിന്തല്‍മണ്ണ, സി. കുഞ്ഞു വണ്ടൂര്‍, രാമകൃഷ്‌ണന്‍ പെരിന്തല്‍മണ്ണ, ശശികുമാര്‍ മഞ്ചേരി, നവാസ് തറയില്‍, ഫൈസല്‍ പറശ്ശേരി നേതൃത്വം നല്‍കി.