-->
താനൂര്‍: നഷ്‌ടങ്ങളുടെ പത്ത് വര്‍ഷങ്ങള്‍ എന്ന മുദ്രാവാക്യവുമായി താനൂര്‍ മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി നടത്തിയ സപ്‌തദിന ജനകീയ വിചാരണയാത്ര സമാപിച്ചു. താനൂര്‍ മുന്‍സിപ്പാലിറ്റി, നിറമരുതൂര്‍, താനാളൂര്‍, ഒഴൂര്‍, പൊന്മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകളില്‍ വിചാരണ യാത്രക്ക് സ്വീകരണം നല്‍കി. മുസ്ലിംലീഗിന്റെയും പോഷക ഘടകങ്ങളുടേയും നേതാക്കളും പ്രവര്‍ത്തകരും വിചാരണ ജാഥയില്‍ അണിനിരന്നു. ജനകീയ വിചാരണ യാത്ര ആറാം ദിനം ചെറിയമുണ്ടം പഞ്ചായത്തിലെ ഇരിങ്ങാവൂരില്‍ നിന്നും ആരംഭിച്ചു. മുസ്ലിം ലീഗ് നേതാവും കാരണവരുമായ ഇളംകുളത്ത് മുഹമ്മദ് പതാക ഫ്‌ലാഗോഫ് ചെയ്‌തു. ജാഥ ക്യാപ്‌റ്റന്‍ കെ.എന്‍. മുത്തുക്കോയ തങ്ങള്‍ പതാക ഏറ്റുവാങ്ങി. ജാഥ തലക്കടത്തൂര്‍ ഓവുങ്ങലില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ വെട്ടം ആലിക്കോയ, സിദ്ധീഖലി രാങ്ങാട്ടൂര്‍ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. പി.പി. ഹാരിഫ്, പി.ടി.കെ. കുട്ടി, വൈസ് ക്യാപ്‌റ്റന്‍ നൂഹ് കരിങ്കപ്പാറ, ജാഥ മാനേജര്‍ കെ.സി. ബാവ, മണ്ഡലം മുസ്ലിംലീഗ് ഭാരവാഹികളായ അഡ്വ. പി.പി. റഹൂഫ്, ടി.പി. റസാഖ്, യൂസഫ് കല്ലേരി, ബി. സൈതലവി ഹാജി, പി.ടി. നാസര്‍ പ്രസംഗിച്ചു.