Friday, March 13, 2026 Last Updated 34 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 04.42 AM

സി.പി.എം ജനമുന്നേറ്റ യാത്ര സമാപിച്ചു

uploads/news/2026/02/826161/1.jpg

താനൂര്‍: തുടരണം താനൂരിന്റെ സുവര്‍ണകാലം എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.എം. താനൂര്‍ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ജനമുന്നേറ്റ യാത്ര നാലു ദിവസത്തെ പര്യടനത്തിന്‌ ശേഷം വാഴക്കത്തെരുവില്‍ സമാപിച്ചു. നിറമരുതൂര്‍ ജനതാ ബസാറില്‍ നിന്നും ആരംഭിച്ച ജാഥയ്‌ക്ക് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. താനൂര്‍ നഗരസഭയിലെ കണ്ണന്തളിയില്‍ നിന്നും പര്യടനം ആരംഭിച്ച്‌ സര്‍വ്വീസ്‌ സേ്‌റ്റഷന്‍, ബസ്‌ സ്‌റ്റാന്റ്‌ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക്‌ ശേഷമാണ്‌ വാഴക്കത്തെരുവില്‍ സമാപിച്ചത്‌. സ്വീകരണ കേന്ദ്രങ്ങളില്‍ ക്യാപ്‌റ്റന്‍ സി.പി.എം. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ഇ. ജയന്‍, വൈസ്‌ ക്യാപ്‌റ്റന്‍ ജില്ലാ കമ്മിറ്റിയംഗം എന്‍. ആദില്‍, മാനേജര്‍ ഏരിയാ സെക്രട്ടറി സമദ്‌ താനാളൂര്‍, സ്വീകരണ കേന്ദ്രങ്ങളില്‍ ഏരിയ കമ്മിറ്റിയംഗങ്ങളായ എം. അനില്‍കുമാര്‍, കെ.ടി. ശശി, ബാലകൃഷ്‌ണന്‍ ചുള്ളിയത്ത്‌, കെ.വി. സിദ്ധീഖ്‌, പി.പി. അന്‍വര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 19 Feb 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW