Wednesday, March 11, 2026 Last Updated 28 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 04.42 AM

രാഷ്ര്‌ടീയ പാര്‍ട്ടികള്‍ മദ്യനയം വ്യക്‌തമാക്കണം: കെ.സി.ബി.സി മദ്യലഹരി വിരുദ്ധ സമിതി

uploads/news/2026/02/826160/4.jpg

പയ്യാവൂര്‍: കേരളത്തിന്റെ ഏറ്റവും വലിയ ഭീഷണിയായ മദ്യം, ലഹരി വസ്‌തുക്കള്‍ എന്നിവയോടുള്ള നയം എല്ലാ രാഷ്ര്‌ടീയ പാര്‍ട്ടികളും ആസന്നമായ നിയമസഭാ തെരഞ്ഞടുപ്പിന്‌ മുമ്പായി കേരളത്തിലെ ജനങ്ങളോട്‌ പരസ്യമാക്കണമെന്ന്‌ കെസിബിസി മദ്യലഹരിവിരുദ്ധ സമിതിയും മുക്‌തിശ്രീയും ആവശ്യപ്പെട്ടു. കേരളജനത വളരെയേറെ നാശകരമായ ദുരന്തത്തിലേക്ക്‌ നീങ്ങി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടികളുടെ സമീപനം എന്താണെന്നറിയാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. മദ്യ,ലഹരി വിമുക്‌തമായ കേരളം രൂപപ്പെടുത്തുന്നതിന്‌ അനുകൂലമായ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടി സ്‌ഥാനാര്‍ത്ഥികള്‍ക്കു മാത്രമേ വോട്ട്‌ നല്‍കാന്‍ കഴിയുകയുള്ളുവെന്ന്‌ കെസിബിസി മദ്യലഹരിവിരുദ്ധ സമിതിയുടെയും മുക്‌തിശ്രീയുടെയും സംയുക്‌ത അതിരൂപത കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മാര്‍ച്ച്‌ 8 ന്‌ നടക്കുന്ന മദ്യലഹരിവിരുദ്ധ ഞായറിന്റെ അതിരൂപതാതല ഉദ്‌ഘാടനം പേരാവൂര്‍ സെന്റ്‌ ജോസഫ്‌ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന പള്ളിയില്‍ നടത്തും. അന്ന്‌ അതിരൂപതയിലെ മുഴുവന്‍ പള്ളികളിലും ലഹരിവിരുദ്ധ പ്രതിജ്‌ഞയെടുക്കാനും, വൈകുന്നേരം എല്ലാ വീടുകളിലും ലഹരിവിരുദ്ധ ദീപം തെളിക്കാനും യോഗം ആഹ്വാനം ചെയ്‌തു. ചെമ്പന്തൊട്ടിയില്‍ ചേര്‍ന്ന മേഖലാ സമ്മേളനത്തില്‍ വിവിധ ഇടവകകളിലെ ഭാരവാഹികള്‍ പങ്കെടുത്തു. ചെമ്പന്തൊട്ടി ഉള്‍പ്പെടെയുള്ള മലയോര മേഖലയില്‍ ഒരിടത്തും വിദേശ മദ്യശാലകള്‍ തുടങ്ങാന്‍ അനുവദിക്കില്ലെന്നും സമാധാനപരമായ ഗ്രാമാന്തരീക്ഷം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മദ്യലഹരിവിരുദ്ധ സമിതി തലശേരി അതിരൂപത ഡയറക്‌ടര്‍ ഫാ. ജെയ്‌സണ്‍ കോലക്കുന്നേല്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. അതിരൂപത പ്രസിഡന്റ്‌ ടോമി വെട്ടിക്കാട്ട്‌ അധ്യക്ഷത വഹിച്ചു.
മുക്‌തിശ്രീ അതിരൂപത പ്രസിഡന്റ്‌ ഷിനോ പാറയ്‌ക്കല്‍ ആമുഖ പ്രഭാഷണവും മേഖലാ ഡയറക്‌ടര്‍ ഫാ. മാത്യു വേങ്ങക്കുന്നേല്‍ അനുഗ്രഹ പ്രഭാഷണവും ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേല്‍ മുഖ്യ പ്രഭാഷണവും നടത്തി. സിസ്‌റ്റര്‍ ജോസ്‌ മരിയ സിഎംസി, ടി. ഡി. ദേവസ്യ, സോളി രാമച്ചനാട്ട്‌, ഷെല്‍സി കാവനാടിയില്‍, സോയി പുറവക്കാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. പൈലി വലിയകണ്ടം, ജോസ്‌ ചിറ്റേട്ട്‌, വിന്‍സെന്റ്‌ മുണ്ടാട്ടുചുണ്ടയില്‍, തങ്കമ്മ പാലമറ്റം, മേരിക്കുട്ടി പാലക്കലോടി, പുഷ്‌പ വെള്ളാപ്പാടം, ജോളി നടുത്തൊട്ടിയില്‍, സിനി കൊച്ചുപുറത്താനത്ത്‌, ജിന്‍സി കുഴിമുള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ ഇരു സംഘടനകളുടെയും മേഖല ഭാരവാഹികളെയും തെരഞ്ഞെടുത്തു.

Ads by Google
Advertisement
Thursday 19 Feb 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW