Wednesday, March 11, 2026 Last Updated 37 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 04.42 AM

ഇനി നടുവൊടിയാതെ തളിപ്പറമ്പ്‌ താലൂക്ക്‌ ആശുപത്രിയിലെത്താം; നവീകരിച്ച കവാടം തുറന്നു

uploads/news/2026/02/826158/2.jpg

തളിപ്പറമ്പ്‌: നടുവൊടിയാതെ ഇനി ആശുപത്രിയിലേക്ക്‌ എത്തിച്ചേരാം. നവീകരിച്ച ആശുപത്രി കവാടത്തിന്റെ ഉദ്‌ഘാടനം ഇന്നലെ രാവിലെ തളിപ്പറമ്പ്‌ നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്‌ജിത്ത്‌ അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷന്‍ പുല്ലായിക്കൊടി ചന്ദ്രന്‍, പൊതുമരാമത്ത്‌ സ്‌ഥിരംസമിതി അധ്യക്ഷ പി.റജില, വാര്‍ഡ്‌ കൗണ്‍സിലര്‍ ഫൈസല്‍ ചെറുകുന്നോന്‍, ആശുപത്രി സൂപ്രണ്ട്‌ ഡോ.വി.വി.ആശ എന്നിവര്‍ പ്രസംഗിച്ചു. നിരവധി പരാതികള്‍ ഉയര്‍ന്നതിന്റെ പശ്‌ചാത്തലത്തില്‍ ഇക്കഴിഞ്ഞ ജനുവരി 13 ന്‌ ആശുപത്രി സന്ദര്‍ശിച്ചപ്പോഴാണ്‌ ആശുപത്രിയുടെ പ്രധാന കവാടത്തിലൂടെ വാഹനങ്ങളില്‍ രോഗികള്‍ക്ക്‌ എത്താനുള്ള കടുത്ത ബുദ്ധുമുട്ട്‌ ചെയര്‍പേഴ്‌സന്റെ ശ്രദ്ധയില്‍പെട്ടത്‌. തുടര്‍ന്ന്‌ ഇത്‌ നവീകരിക്കാന്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കവാടത്തിലെ സ്ലാബുകള്‍ പൂര്‍ണമായി നീക്കംചെയ്‌ത് പുതിയ സ്‌ളാബ്‌ ഉള്‍പ്പെടെ സ്‌ഥാപിച്ചാണ്‌ ഇതുവഴിയുള്ള വാഹനഗതാഗതം സുഗമമാക്കിയത്‌. എല്ലാ ദിവസവും രാവിലെ സ്‌ഥലത്തെത്തി ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ പ്രവൃത്തിയുടെ പുരോഗതി നേരിട്ട്‌ വിലയിരുത്തിയിരുന്നു.

Ads by Google
Advertisement
Thursday 19 Feb 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW