Wednesday, March 11, 2026 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 04.42 AM

മച്ചൂര്‍ മലയില്‍ 300 കോടിയുടെ അന്തരാഷ്‌ട്ര യോഗ പഠന ഗവേഷണ കേന്ദ്രം

uploads/news/2026/02/826157/1.jpg

മട്ടന്നൂര്‍: തില്ലങ്കേരിയില്‍ മച്ചൂര്‍ മലയില്‍ ആരംഭിക്കാന്‍ തീരുമാനിച്ച്‌ അന്തരാഷ്‌ട യോഗ പഠന കേന്ദ്രത്തിന്‌ ജീവന്‍വെക്കുന്നു. സ്‌ഥലം അക്വയര്‍ ചെയ്യാന്‍ 8 കോടി രൂപയും അക്കാദമി സ്‌ഥാപിക്കാന്‍ 50 കോടി രൂപയും ബജറ്റില്‍ നീക്കി വെച്ചതോടെ 300 കോടിയുടെ പദ്ധതിക്ക്‌ ജീവന്‍ വെക്കുന്നത്‌. യോഗ, യോഗ തെറാപ്പി, കളരി, പഞ്ചകര്‍മ, പ്രകൃതി ചികിത്സ എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കി ആരോഗ്യ രംഗത്ത്‌ വിപ്ലവം തന്നെ സൃഷ്‌ടിക്കുന്നതാവും ഈ കേന്ദ്രം.
ജനങ്ങളുടെ മാനസികാരോഗ്യ സംര ക്ഷണത്തിന്‌ കളരി, യോഗ എന്നീ മഹത്തായ അറിവുകളെ ഉപയോഗപ്പെടുത്താനും, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഉദാത്തമായ ബന്ധം ഊട്ടിയുറപ്പിക്കാനും പര്യാപ്‌തമായവിധം ദീര്‍ഘവീക്ഷണത്തോടെ ഇത്തരമൊരു സ്‌ഥാപനത്തിനാണ്‌ സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്‌. ഇതിനും പുറമെ പ്രകൃതിരമണീയമായ മച്ചൂര്‍ മല കേന്ദ്രീകരിച്ച്‌ ടൂറിസം പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഒന്നാം ഘട്ടത്തില്‍ ഓഡിറ്റോറിയം, ക്ലോക്ക്‌ ടവര്‍, ടോയ്‌ലറ്റ്‌ എന്നിവയാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. പ്രകൃതിക്ക്‌ ഇണങ്ങുന്ന രീതിയിലുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ സഞ്ചാരികള്‍ക്കായി ഒരുക്കാനാണ്‌ പഞ്ചായത്തിന്റെ ശ്രമം.
ഹില്‍ടോപ്പ്‌ ടൂറിസത്തിന്‌ അനുയോജ്യമാണ്‌ മച്ചൂര്‍ മല. ഇവിടെ നിന്നുള്ള ദൃശ്യഭംഗി ആരുടെയും മനം കവരും. നിരവധി ടൂറിസ്‌റ്റുകളാണ്‌ ഇപ്പോള്‍ തന്നെ ഇവിടെയെത്തുന്നത്‌. ടൂറിസം പ്ര?ജക്‌ട് യാഥാര്‍ഥ്യമാകുന്നതോടെ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്‌റ്റ് കേന്ദ്രമായി മച്ചൂര്‍മല മാറും.

കെ പി. അനില്‍കുമാര്‍
മട്ടന്നൂര്‍

Ads by Google
Advertisement
Thursday 19 Feb 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW