-->
ബാലുശേരി: പ്രദേശത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ബൈപ്പാസ് നിര്‍മാണത്തിന് കക്ഷിരാഷ്ര്‌ടീയ ഭേദമന്യേ എല്ലാവരും ഒരുമിച്ച് നിലകൊള്ളണമെന്ന് ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ വികസന സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത് എം.പി എം.കെ രാഘവന്‍ ആഹ്വാനം ചെയ്‌തു. വികസന വിഷയങ്ങളില്‍ രാഷ്ര്‌ടീയ ഭിന്നതകള്‍ മറന്ന് ഐക്യത്തോടെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ മാലിന്യ സംസ്‌കരണത്തിനായി ആര്‍.സി.എഫ് സംവിധാനം ഉടന്‍ ഒരുക്കണമെന്നും എം.പി. നിര്‍ദേശിച്ചു. ശുചിത്വപരമായ വികസനമാണ് ഗ്രാമത്തിന്റെ സമഗ്രപുരോഗതിക്ക് അടിസ്‌ഥാനം എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മംഗള്‍ ദാസ് ത്രിവേണി അധ്യക്ഷത വഹിച്ചു. 2026-27 വാര്‍ഷിക പദ്ധതി രൂപരേഖ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്‌മയില്‍ കുറുമ്പൊയില്‍ പ്രകാശനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈശാഖ് കണ്ണോറ, പി. പുഷ്‌പ, ഷൈജു കൊട്ടയോട്ട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ കുവ്വക്കാട്ടുമ്മല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിറാജ് യു.കെ, ഷണ്‍മുഖന്‍ പാലാഞ്ചേരി, അതുല്യ മംഗലശ്ശേരി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.ബി. വിജീഷ്, വി.സി. വിജയന്‍, പി.എന്‍. അശോകന്‍, അസീസ് അല്‍ഫ, ഗോപിനാഥന്‍ മാസ്‌റ്റര്‍, വിജേഷ് ഇല്ലത്ത്, സമീര്‍ എം.കെ, വേലായുധന്‍ അഞ്‌ജലി എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു.സി. നന്ദി പറഞ്ഞു.