Wednesday, March 11, 2026 Last Updated 54 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 04.41 AM

റമദാനും പറയങ്ങാട്ട്‌ ഉത്സവവും; തെരുവ്‌ വിളക്കുകള്‍ പ്രകാശപൂരിതമാക്കി

uploads/news/2026/02/826155/3.jpg

മുക്കം: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ മുഴുവന്‍ തെരുവ്‌ വിളക്കുകളും പ്രകാശപൂരിതമാക്കി വാര്‍ഡ്‌ മെമ്പര്‍ എസ്‌.എ നാസര്‍. റമദാന്‍ വ്രതവും ഒന്നാം വാര്‍ഡിലെ പറയങ്ങാട്ട്‌ ക്ഷേത്രത്തിലെ ഉത്സവവും അടുത്തെത്തിയ സാഹചര്യത്തിലാണ്‌ റംസാന്‍ മാസത്തില്‍ പള്ളിയിലേക്കുള്‍പ്പെടെ പോവുന്നവര്‍ക്കും ക്ഷേത്രോത്സവത്തിന്‌ പോകുന്നവര്‍ക്കും ആശ്വാസമായി വാര്‍ഡ്‌ മെമ്പര്‍ മാതൃക പ്രവര്‍ത്തനം നടത്തിയത്‌. നിലവില്‍ വാര്‍ഡിലെ പല തെരുവ്‌ വിളക്കുകളും കേട്‌ വന്ന്‌ കത്താത്ത അവസ്‌ഥയായിരുന്നു. ഇത്‌ അതിരാവിലെ മദ്രസയിലേക്കുള്‍പ്പെടെ പോവുന്നവര്‍ക്കും ദീര്‍ഘദൂര ബസുകള്‍ക്കായി ചെറുവാടി, മുക്കം ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളിലേക്ക്‌ യാത്ര ചെയ്യുന്നവര്‍ക്കും വലിയ പ്രയാസമായിരുന്നു.
തെരുവ്‌ നായ ശല്യം മൂലം ഭീതിയില്‍ കഴിയുന്നവര്‍ക്കും തെരുവ്‌ വിളക്കുകള്‍ ഉപകാരപ്രദമായി വാര്‍ഡ്‌ മെമ്പര്‍ എസ്‌.എ നാസര്‍ സ്വിച്ച്‌ ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. എസ്‌.മന്‍സൂര്‍, പി.സി മൊയ്‌തീന്‍കുട്ടി, എം.പി അസീസ്‌, മൊയ്‌തീന്‍ പുത്തലത്ത്‌, ഷാജി, അഹമ്മദ്‌ കുട്ടി, അന്‍വര്‍, ജാബിര്‍, ബിലാല്‍ സംബന്ധിച്ചു.

Ads by Google
Advertisement
Thursday 19 Feb 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW