Wednesday, March 11, 2026 Last Updated 28 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 04.41 AM

പൈതൃക ടൂറിസം പദ്ധതിയില്‍ നവീകരിച്ച ചാലിയം മാലിക്‌ ബിന്‍ ദിനാര്‍ പള്ളിക്ക്‌ പുതിയ മുഖം

uploads/news/2026/02/826154/2.jpg

കോഴിക്കോട്‌: പൈതൃക ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി സംസ്‌ഥാന വിനോദസഞ്ചാര വകുപ്പ്‌ അനുവദിച്ച 99.90 ലക്ഷം രൂപ വിനിയോഗിച്ച്‌ ചാലിയം മാലിക്‌ ബിന്‍ ദിനാര്‍ മസ്‌ജിദിന്റെ (പുഴക്കര പള്ളി) നവീകരണം പൂര്‍ത്തിയാക്കി. കേരളത്തിലെ ഏറ്റവും പഴക്കമേറിയ മുസ്ലിം ആരാധനാലയങ്ങളില്‍ ഒന്നാണ്‌ ചാലിയം മുസ്ലിം ജംഇയ്ത്തയ്‌ സംഘത്തിന്‌ കീഴിലുള്ള മസ്‌ജിദ്‌. കേരളത്തിലെത്തിയ മാലിക്‌ ബിന്‍ ദീനാറും സംഘവും വിവിധ പ്രദേശങ്ങളില്‍ മസ്‌ജിദുകള്‍ സ്‌ഥാപിച്ചതില്‍ രണ്ടാമത്തേതായാണ്‌ ചാലിയം പുഴക്കര പള്ളി അറിയപ്പെടുന്നത്‌.
കടല്‍ത്തീരത്തിനും വ്യാപാര കേന്ദ്രങ്ങള്‍ക്കും അടുത്തായി സ്‌ഥിതി ചെയ്യുന്നതിനാല്‍ പുരാതനകാലത്ത്‌ അറബ്‌ വ്യാപാരികളുമായി കേരളത്തിനുണ്ടായിരുന്ന ബന്ധത്തിന്റെ അടയാളമായും ഇതിനെ പരിഗണിക്കുന്നു. ചാലിയം മാലിക്‌ ബിന്‍ ദിനാര്‍ മസ്‌ജിദിന്റെ (പുഴക്കര പള്ളി) നവീകരണം പൂര്‍ത്തിയാക്കിയതിന്റെ ഉദ്‌ഘാടനം ടൂറിസം, പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിര്‍വഹിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.ഭക്‌തവത്സലന്‍ അധ്യക്ഷനായി.
കേരള മുസ്ലീം ജമാഅത്ത്‌ ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീല്‍ ബുഹാരി മുഖ്യാതിഥിയായി. ചടങ്ങില്‍ വിനോദസഞ്ചാര വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ പ്രദീപ്‌ ചന്ദ്രന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ചാലിയം മുസ്ലിം ജംഇയ്യത്ത്‌ സംഘം പ്രസിഡന്റ്‌ എ.പി. അബ്‌ദുല്‍ കരീം ഹാജി, സെക്രട്ടറി ഇ.എം. അബ്‌ദുല്‍ അസീസ്‌ ഹാജി, കടലുണ്ടി ഗ്രാമപഞ്ചായത്ത്‌ അംഗം കെ.സി. അഷ്‌റഫ്‌, ഡി.ടി.പി.സി സെക്രട്ടറി ടി. നിഖില്‍ദാസ്‌, വിനോദസഞ്ചാരവകുപ്പ്‌ മേഖല ജോയിന്റ്‌ ഡയറക്‌ടര്‍ ഡി.ഗിരീഷ്‌ കുമാര്‍, ബേപ്പൂര്‍ ഡെവലപ്‌മെന്റ്‌ മിഷന്‍ കോഓഡിനേറ്റര്‍ ടി. രാധാഗോപി തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Thursday 19 Feb 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW