Wednesday, March 11, 2026 Last Updated 7 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 03.18 PM

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്‌ പരിസ്‌ഥിതി, കൃഷി ചിന്തകളില്‍ മുഴുകി പമ്പാതീരം

uploads/news/2026/02/826078/1.jpg

ചെറുകോല്‍പ്പുഴ: പ്രകൃതിക്ക്‌ അനുസൃതമായി ജീവിക്കണം എന്ന കാഴ്‌ച്ചപ്പാടില്‍ നിന്നും നാം എപ്പോഴൊ അകന്ന്‌പൊയ്‌ക്കൊണ്ടിരിക്കുന്നു . അതിന്റെ ദുരനുഭവമാണ്‌ മൊത്തം സമൂഹവും അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന്‌ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി . ആയിരൂര്‍ -ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ മൂന്നാം ദിവസം ഉച്ചക്ക്‌ ശേഷം നടന്ന പരിസ്‌ഥിതി കാര്‍ഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂഗര്‍ഭജലം അപകടകരമായ രീതിയില്‍ കുറയുമ്പോഴും ഉപഭോഗത്തില്‍ ഒട്ടും കുറവ്‌ വരുത്താന്‍ തയ്യാറാകുന്നില്ല. ചൂഷണം എന്ന കാഴ്‌ച്ചപ്പാടില്‍ നിന്ന്‌ മാറി ദോഹനം എന്ന കാഴ്‌ച്ചപ്പാടിലൂടെ പ്രകൃതിയെ സമീപിക്കണം. ധര്‍മ്മാനുസരണമായ ജീവിതം നയിച്ച്‌ വരും തലമുറകള്‍ക്ക്‌ വേണ്ടി പ്രകൃതിയെ സംരക്ഷിക്കണം. മനുഷ്യന്‌ വേണ്ടിയാണ്‌ പ്രകൃതി വിഭവങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടത്‌ എന്ന അപകടകരമായ കാഴ്‌ച്ചപ്പടാണ്‌ ഇന്ന്‌ കാണുന്ന പരിസ്‌ഥിതി നാശത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്‌.
മനുഷ്യന്‌ വേണ്ടി മാത്രം സൃഷ്‌ടി നടത്തിയ ദൈവം സര്‍വ്വേശ്വരനാകില്ല. വേദങ്ങളില്‍ കൃഷിയെ സംബന്ധിച്ച അനേകം സൂക്‌തങ്ങള്‍ ഉണ്ട്‌. പത്ത്‌ പുത്രന്‍മ്മാര്‍ക്ക്‌ തുല്യമാണ്‌ ഒരു മരം എന്നതാണ്‌ ഭാരതീയ സങ്കല്‍പ്പം എന്നും ഉത്‌ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
അനുഭവങ്ങള്‍ പങ്കുവച്ച്‌ ഭുവനേശ്വരി പരിസ്‌ഥിതി സംരക്ഷണത്തില്‍ ദേശീയ അവാര്‍ഡ്‌ നേടിയ ഭുവനേശ്വരിയുടെ പ്രഭാഷണം സദസിന്‌ വത്യസ്‌ഥ അനുഭവമായി. താന്‍ ഒരു പ്രാസംഗിക അല്ലെന്ന്‌ പറഞ്ഞ്‌ ഭുവനേശ്വരി തന്റെ കൃഷി അനുഭവങ്ങള്‍ സദസുമായി പങ്കുവച്ചു.
കൃഷിയെ ദൈവികമായ ഒരു പ്രവൃത്തിയായാണ്‌ കാണുന്നതെന്നും ഇത്‌ ഒരിക്കലും നഷ്‌ടമല്ലെന്നും ഭുവനേശ്വരിയമ്മ പറഞ്ഞു. കുടുംബാംഗങ്ങള്‍ എല്ലാം ഒരുമിച്ച്‌ കൃഷിയില്‍ ഏര്‍പ്പെടുന്നതാണ്‌ തങ്ങളുടെ കൃഷിരീതി എന്നും 4 ഏക്കറില്‍ ആരംഭിച്ച്‌ ഇന്ന്‌ 24 ഏക്കറില്‍ എത്തി നില്‍ക്കുന്നതായും ഭുവനേശ്വരിയമ്മ പറഞ്ഞു.
അടുത്ത തലമുറ നല്ല ഭക്ഷണം കഴിച്ച്‌ ജീവിക്കാനായി എല്ലാവരും കൃഷിക്കായി അല്‍പ്പം സമയം നീക്കിവയ്‌ക്കണമെന്നും ഭുവനേശ്വരിയമ തന്റെ ഹ്രസ്വമായ പ്രസംഗത്തില്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 18 Feb 2026 03.18 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW