Wednesday, March 11, 2026 Last Updated 3 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 03.18 PM

ശ്രീകുമാര ഗുരുദേവന്‍ ദൈവതുല്യന്‍: ജോര്‍ജ്‌ കുര്യന്‍

uploads/news/2026/02/826077/2.jpg

ഇരവിപേരൂര്‍: പ്രത്യക്ഷ രക്ഷാ ദൈവസഭ സ്‌ഥാപകന്‍ പൊയ്‌കയില്‍ ശ്രീകുമാര ഗുരുദേവന്‍ ദൈവതുല്യനെന്ന്‌ കേന്ദ്രമന്ത്രി ജോര്‍ജ്‌ കുര്യന്‍. ശ്രീകുമാരഗുരുദേവന്റെ 148-മത്‌ ജന്മദിന ഉത്സവത്തോടനുബന്ധിച്ച്‌ നടത്തിയ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്‌ കേരളത്തില്‍ നവോത്ഥാന നായകന്മാരും ദൈവതുല്യരായിട്ടുള്ള മഹാന്മാരും ജനിച്ചതും ജീവിച്ചതും. ഇതേ കാലയളവിലാണ്‌ ഗുരുദേവനും ജീവിച്ചതെന്നും അദ്ദേഹം പറഞ്ഞു.സഭാ പ്രസിഡന്റ്‌ വൈ. സദാശിവന്‍ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ബിഎസ്‌പി ദേശീയ കോര്‍ഡിനേറ്റര്‍ ഡോ.ജയപ്രകാശ്‌ സിംഗ്‌ മുഖ്യാതിഥിയായി പങ്കെടുത്തു . സഭാ വൈസ്‌ പ്രസിഡന്റ്‌ എം.പൊന്നമ്മ ജന്മദിന സന്ദേശം നല്‍കി. അഡ്വ.പ്രമോദ്‌ നാരായണ്‍ എം.എല്‍.എ, ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി അനൂപ്‌ ആന്റണി, എ.കെ.സി.എച്ച്‌.എം.എസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ.വി.ആര്‍.രാജു, കോട്ടയം ജില്ലാ പഞ്ചായത്തംഗം വിനു ജോബ്‌, ഗുരുകുല ഉപദേഷ്‌ടാവ്‌ ഒ.ഡി വിജയന്‍, ഹൈകൗണ്‍സിലംഗങ്ങളായ കെ.ദേവകുമാര്‍, എം.ആര്‍.തമ്പി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തംഗം എസ്‌.കെ പ്രദീപ്‌കുമാര്‍ ,സഭാ ജനറല്‍ സെക്രട്ടറി കെ.ഡി സീത്‌കുമാര്‍ , ജോ. സെക്രട്ടറി കെ. ജ്‌ഞാനസുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 18 Feb 2026 03.18 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW