-->
അടൂര്‍: എസ്.എന്‍.ഐ.ടി ക്യാമ്പസില്‍ സംഘടിപ്പിച്ച ടെക്‌നോ കള്‍ച്ചറല്‍ മാനേജ്‌മെന്റ് ഫെസ്‌റ്റ് അബ്രക്‌സസ്-2026 ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. കോളേജ് പ്രിന്‍സിപ്പാള്‍ അധ്യക്ഷത വഹിച്ചു. ടെക്‌ഫെസ്‌റ്റ് കണ്‍വീനര്‍ എസ്. ഹരിനന്ദ് ,ടെക്‌ഫെസ്‌റ്റ് ചെയര്‍മാന്‍ വിനായക് കൃഷ്‌ണ, കോഓര്‍ഡിനേറ്റര്‍ എന്‍.അജ്‌മല്‍ എന്നിവര്‍ പ്രസംഗിച്ചു. ടെക്‌നിക്കല്‍ ഫെസ്‌റ്റ് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.കെ സജു ഉദ്‌ഘാടനം ചെയ്‌തു.
സാംസ്‌കാരിക ഫെസ്‌റ്റ് സിനിമാതാരം ഗോവിന്ദ് പദ്‌മ സൂര്യ ഉദ്‌ഘാടനം ചെയ്‌തു. മാനേജ്‌മെന്റ് ഫെസ്‌റ്റിന്റെ ഉദ്‌ഘാടനം ഡോ. എ. ബി. ഭാസി നിര്‍വഹിച്ചു. പഠനത്തില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച ബി.ടെക്, പോളിടെക്‌നിക്, എം.ബി.എ, എം.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യതിഥികള്‍ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. കോളേജ് മാനേജിങ് ഡയറക്‌ടര്‍ . എബിന്‍ ആമ്പാടിയില്‍, എം.ബി.എ ഡയറക്‌ടര്‍ ഡോ. ഹരിസുന്ദര്‍ ജി, കരിയര്‍ ഡെവലപ്‌മെന്റ് ഡയറക്‌ടര്‍ പ്ര?ഫ്. എബ്രഹാം ഈപ്പന്‍ , പി.ടി.എ പ്രസിഡന്റ് നോബല്‍ കുമാര്‍ , ഫെസ്‌റ്റ് ജോയിന്റ് കണ്‍വീനര്‍ എസ്. കൃഷ്‌ണ ദേവ് എന്നിവര്‍ പ്രസംഗിച്ചു.