Friday, March 13, 2026 Last Updated 29 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 03.17 PM

'മനുഷ്യനെ വനത്തിന്‌ പുറത്തെത്തിച്ചത്‌ കൃഷി'

വനത്തില്‍ ജീവിച്ചിരുന്ന മനുഷ്യനെ നദീ തടങ്ങളില്‍ കൂട്ടമായി ജീവിക്കാനും സമൂഹ ജീവി ആയി മാറാനും സാഹചര്യമൊരുക്കിയത്‌ കൃഷിയിലൂടെ ആണെന്ന്‌ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഡയറക്‌ടര്‍ ഡോ. ജീ ബൈജു അഭിപ്രായപ്പെട്ടു.
ഭക്ഷ്യ സംസ്‌കരണ രംഗത്ത്‌ കിഴഞ്ഞു വിളകളുടെ പ്രധാന്യവും സംരംഭകത്വ സാധ്യതകളും എന്ന വിഷയഞ്ഞെപ്പറ്റി പ്രഭാഷണം നടത്തുകയായിരുന്നു ഡോ. ബൈജു. സംസ്‌ഥാനത്ത്‌ കൃഷിഭുമിയുടെ വിസ്‌തൃതിയും വിളവും കുറഞ്ഞ്‌ വരികയാണ്‌. കഴിഞ്ഞ 200 വര്‍ഷങ്ങളിലാണ്‌ മനുഷ്യന്റെ ഇടപൊല്‍ പ്രകൃതിക്ക്‌ ദോഷകരമാകാന്‍ ആരംഭിച്ചത്‌.
ഒരു തിരിച്ച്‌ പോക്ക്‌ അനിവാര്യമാണ്‌. ആരോഗ്യത്തിന്‌ വേണ്ടി കൃഷി ചെയ്യുക എന്ന നയം സ്വീകരിക്കാന്‍ നാം തയ്യാറാകണം. പ്രത്യുത്‌പ്പാദനപരമായ കൃഷി രീതി അവലംബിക്കാത്ത പക്ഷം ഏറെ താമസിയാതെ ഭൂമി മനുഷ്യന്‌ വാസയോഗ്യമല്ലാതാകും.
കാലാവസ്‌ഥാ വെതിയാനത്തെ ചെറുക്കാന്‍ കിഴങ്ങ്‌ വിളകള്‍ക്ക്‌ കഴിയും. കുറഞ്ഞ സ്‌ഥലത്തു നിന്ന്‌ കൂടുതല്‍ ലാഭം നേടാനും, ഇടവിളകളായി കൃഷി ചെയ്യാനും, കിഴങ്ങ്‌ വിളകളുടെ കൃഷിയിലൂടെ സാധിക്കും. മൂല്യവര്‍ധിത ഉത്‌പ്പന്ന മേഖലയിലും കിഴങ്ങ്‌ വിളകള്‍ക്ക്‌ ഏറെ സാധ്യതയുണ്ട്‌.
ഭാവിയില്‍ പ്രമേഹ രോഗികള്‍ക്കും ഭയലേശമില്ലാതെ കഴിക്കാവുന്ന ഒരു ഡയബറ്റിക്ക്‌ ഫ്രണ്ട്‌ലി കപ്പ ഇനം പ്രതീക്ഷക്കാമെന്നും അതിനായുള്ള ഗവേഷണങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പ്രഭാഷണത്തില്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 18 Feb 2026 03.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW