Wednesday, March 11, 2026 Last Updated 3 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 03.17 PM

ബസ്സ്റ്റാന്‍ഡില്‍ അതിക്രമം നടത്തിയയാളെ അറസ്‌റ്റ് ചെയ്‌തു

പത്തനംതിട്ട: പത്തനംതിട്ട കെ.എസ്‌.ആര്‍.ടി.സി സ്‌റ്റാന്‍ഡില്‍ അതിക്രമം നടത്തുകയും സേ്‌റ്റഷന്‍ മാസ്‌റ്റര്‍ ഓഫീസിന്റെ ഗ്രില്‍ , ഫാന്‍ , ക്ലോക്ക്‌, പൂച്ചട്ടി തുടങ്ങിയ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തയാളെ പത്തനംതിട്ട പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.
കോന്നി വകയാര്‍ കൊല്ലംപടി സ്വദേശി മുതുപേഴുങ്കല്‍ കോട്ടപ്പുറത്ത്‌ വീട്ടില്‍ സുധീഷ്‌(32) ആണ്‌ പിടിയിലായത്‌.
ഞായറാഴ്‌ച വൈകുന്നേരം ആയിരുന്നു കേസിനാസ്‌പദമായ സംഭവം. ജീവനക്കാരെ അസഭ്യം വിളിച്ച ഇയാള്‍ സേ്‌റ്റഷന്‍ മാസ്‌റ്റര്‍ ഓഫീസിന്റെ മുന്‍വശം ഗ്രില്ലും ഫാന്‍ ക്ലോക്ക്‌ പൂച്ചട്ടികള്‍ മുതലായവ നശിപ്പിക്കുകയും ആയിരുന്നു.
ഇയാള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന്‌ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തു.
എസ്‌.ഐ ഷിജു പി സാമിന്റെ നേതൃത്വത്തില്‍ രാത്രിയോടെ പ്രതിയെ അറസ്‌റ്റ് ചെയ്‌ത പോലീസ്‌ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Wednesday 18 Feb 2026 03.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW