Wednesday, March 11, 2026 Last Updated 30 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 03.17 PM

ഉത്സവത്തിനിടെ അക്രമം; കാപ്പാകേസ്‌ പ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ റിമാന്‍ഡില്‍

പത്തനംതിട്ട : പ്രമാടം ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനിടെ അക്രമം നടത്തുകയും ആറോളം പേരെ കല്ലുകൊണ്ടും മറ്റും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്‌ത കേസില്‍ കാപ്പാ കേസ്‌ പ്രതി ഉള്‍പ്പെടെ മൂന്ന്‌ പേരെ പത്തനംതിട്ട പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.
കോന്നി താഴം വെട്ടൂര്‍ റേഡിയോ മുക്കില്‍ ചെമ്പകപ്പുരയിടം വീട്ടില്‍ സിദ്ദീഖ്‌ (34) , തെങ്ങും കാവ്‌ പുളിമുക്ക്‌ പുത്തന്‍ പറമ്പില്‍ പുക എന്ന്‌ വിളിക്കുന്ന അരുണ്‍ , മൈലപ്ര കിഴക്കതില്‍ വീട്ടില്‍ ബിനീഷ്‌ (22) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇവര്‍ പത്തനംതിട്ട കോന്നി മലയാലപ്പുഴ സേ്‌റ്റഷനുകളിലെ നിരവധി കേസുകളില്‍ പ്രതികളും , പുക എന്ന്‌ വിളിക്കുന്ന അരുണ്‍ കാപ്പാ കേസ്‌ പ്രതിയും ആണ്‌.
ക്ഷേത്ര ഉത്സവത്തിന്റെ ഘോഷയാത്രയ്‌ക്കിടെ ഉണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ആറോളം പേരെ ഇവര്‍ കൈകൊണ്ടും കല്ലുകൊണ്ടും ഉപദ്രവിക്കുകയായിരുന്നു.
പത്തനംതിട്ട ഡി.വൈ..എസ്‌.പി മഞ്‌ജുലാലിന്റെ നിര്‍ദ്ദേശാനുസരണം ഇന്‍സ്‌പെക്‌ടര്‍ ജി. അരുണ്‍ , എസ്‌.ഐ മാരായ ഷിജു പി സാം , അലോഷ്യസ്‌ , സീനിയര്‍ സി.പി.ഓ മാരായ ബൈജു , അനുരാജ്‌ സി.പി.ഓ മാരായ ഉദയന്‍ , റിജു എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു

Ads by Google
Advertisement
Wednesday 18 Feb 2026 03.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW