Wednesday, March 11, 2026 Last Updated 25 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 03.17 PM

ഭരണങ്ങാനം ക്ഷേത്രത്തില്‍ സപ്‌താഹ യജ്‌ഞവും പ്രതിഷ്‌ഠാദിന ഉത്സവവും

uploads/news/2026/02/826071/3.jpg

ഭരണങ്ങാനം: ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ 20 മുതല്‍ 27 വരെ ഭാഗവത സപ്‌താഹ യജ്‌ഞം നടക്കും. മഹി പി. ആചാരിയാണ്‌ യജ്‌ഞാചാര്യന്‍. 20 ന്‌ വൈകിട്ട്‌ 6.40ന്‌ ഭദ്രദീപ പ്രകാശനം, മാഹാത്മ്യ പ്രഭാഷണം. ദിവസവും രാവിലെ 7.30 മുതല്‍ ഭാഗവത പാരായണം, 11.30 ന്‌ പ്രഭാഷണം, ഉച്ചയ്‌ക്ക് 1 ന്‌ പ്രസാദമൂട്ട്‌, ഉച്ചകഴിഞ്ഞ്‌ 2 ന്‌ പാരായണം,വൈകിട്ട്‌ 6.45 ന്‌ ഭജന, പ്രഭാഷണം. 21ന്‌ രാവിലെ 10.30 ന്‌ വരാഹാവതാരം,
22 ന്‌ രാവിലെ 10.30 ന്‌ നരസിംഹാവതാരം,12 ന്‌ ശനീശ്വരപൂജ, 1.30 ന്‌ ചതുര്‍ശതം വഴിപാട്‌. 23 ന്‌ രാവിലെ 10.30ന്‌ ശ്രീകൃഷ്‌ണാവതാരം, 12.30 ന്‌ ഉണ്ണിയൂട്ട്‌.
24 ന്‌ രാവിലെ 10.30 ന്‌ കാര്‍ത്ത്യായനി പൂജ, 11.30 ന്‌ ഗോവിന്ദാഭിഷേകം, വൈകിട്ട്‌ 5 ന്‌ വിദ്യാഗോപാല മന്ത്രാര്‍ച്ചന. 25 ന്‌ രാവിലെ 11.30 ന്‌ രുഗ്മിണീസ്വയംവരം, വൈകിട്ട്‌ 5 ന്‌ സര്‍വ്വൈശ്വര്യ പൂജ.
26 ന്‌ രാവിലെ 10.30 ന്‌ കുചേലോപാഖ്യാനം, 11.30 ന്‌ സന്താനഗോപാലം, 12 ന്‌ മഹാ മൃത്യുഞ്‌ജയ ഹോമം.27ന്‌ രാവിലെ 10.30 ന്‌ ഭഗവാന്റെ സ്വധാമ പ്രാപ്‌തി, 11 ന്‌ അവതാരപാരായണം, 11.30 ന്‌ അവഭൃത സ്‌നാനഘോഷയാത്ര,12 ന്‌ അവഭൃതസ്‌നാനം, 12.45 ന്‌ യജ്‌ഞസമര്‍പ്പണം, 1ന്‌ ഏകാദശി ഭോജനം.
28ന്‌ പ്രതിഷ്‌ഠാദിന ഉത്സവം. രാവിലെ 7.15 ന്‌ എതിര്‍ത്ത പൂജ, 8 ന്‌ ഭക്‌തിഗാനസുധ,8.30 ന്‌ പന്തീരടി പൂജ,10 ന്‌ നവകം പൂജ, നവകാഭിഷേകം, 10.30 ന്‌ ശ്രീഭൂതബലി, 11 ന്‌ ശ്രീബലി എഴുന്നള്ളത്ത്‌,12 ന്‌ പ്രസാദമൂട്ട്‌, വൈകിട്ട്‌ 7ന്‌ ലയവിന്യാസം, വയലില്‍ ഫ്‌ളൂട്ട്‌ഫ്യൂഷന്‍,9ന്‌വിളക്കിനെഴുന്നള്ളിപ്പ്‌.

Ads by Google
Advertisement
Wednesday 18 Feb 2026 03.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW