Wednesday, March 11, 2026 Last Updated 25 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 03.17 PM

ഏറ്റുമാനൂരില്‍ ഭക്‌തിയുടെ ഉത്സവമേളം; കൊടിയേറ്റ്‌ ഇന്ന്‌

uploads/news/2026/02/826070/2.jpg

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഇനി ഉത്സവലഹരിയില്‍, ശ്രീമഹാദേവക്ഷേത്രത്തില്‍ ഉത്സവത്തിന്‌ ഇന്ന്‌ കൊടിയേറും. 25നാണ്‌ ഏഴരപ്പൊന്നാന ദര്‍ശനം, 27ന്‌ ആറാട്ട്‌.
ഇന്ന്‌ രാവിലെ 4.30ന്‌ അഷ്‌ടദ്രവ്യഗണപതിഹോമം, 8.45നും 9.30നും മധ്യേ താഴമണ്‍ മഠത്തില്‍ കണ്‌ഠരര്‌ ബ്രഹ്‌മദത്തന്റെയും മേല്‍ശാന്തി ഇങ്ങേത്തല രാമന്‍ സത്യനാരായണന്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ്‌ കൊടിയേറ്റ്‌. 11ന്‌ ഭജനാമൃതം, 12.30ന്‌ പ്രസാദഊട്ട്‌, വൈകിട്ട്‌ 4.30ന്‌ മെഗാതിരുവാതിര, 6ന്‌ കാഴ്‌ച്ചപ്പന്തല്‍ ദീപാലങ്കാരം സ്വിച്ച്‌ ഓണ്‍ കര്‍മ്മം, ഇരട്ട തായമ്പക, 8ന്‌ സാംസ്‌കരിക സമ്മേളനം.
വൈകിട്ട്‌ 8.30ന്‌ ഭക്‌തിഗാനമേള, 11.15ന്‌ നൃത്തനൃത്യങ്ങള്‍. 19ന്‌ രാവിലെ 11ന്‌ വയലിന്‍ ഫ്യൂഷന്‍, സ്‌പെഷ്യല്‍ പഞ്ചവാദ്യം, 8.30ന്‌ ക്ലാസിക്കല്‍ ഡാന്‍സ്‌, 11.15ന്‌ നൃത്തനൃത്യങ്ങള്‍, 12ന്‌ കൊടിക്കീഴില്‍ വിളക്ക്‌, പഞ്ചവാദ്യം.
20ന്‌ രാവിലെ സ്‌പെഷ്യല്‍ പഞ്ചാരിമേളം, 11.30ന്‌ വയലിന്‍ കച്ചേരി, 12.30ന്‌ പ്രസാദഊട്ട്‌, വൈകിട്ട്‌ സ്‌പെഷല്‍ പഞ്ചവാദ്യം, 6ന്‌ താലപ്പൊലി ഘോഷയാത്ര, 9ന്‌ മോഹിനിയാട്ടക്കച്ചേരി, 10ന്‌ മേജര്‍സെറ്റ്‌ കഥകളി. 21ന്‌ രാവിലെ 7ന്‌ ശ്രീബലി, സ്‌പെഷ്യല്‍ പഞ്ചാരിമേളം, 11.30ന്‌ ഓട്ടന്‍തുള്ളല്‍, പ്രസാദഊട്ട്‌, 1ന്‌ ആദ്ധ്യാത്മിക പ്രഭാഷണം, വൈകിട്ട്‌ 6.30ന്‌ താലപ്പൊലി സമര്‍പ്പണം, 9ന്‌ കഥകളി. 22ന്‌ രാവിലെ 7ന്‌ ശ്രീബലി, സ്‌പെഷ്യല്‍ പഞ്ചാരിമേളം, 11.30ന്‌ ഓട്ടന്‍തുള്ളല്‍, 12ന്‌ പ്രഭാഷണം, വൈകിട്ട്‌ 6ന്‌ താലപ്പൊലി സമര്‍പ്പണം, ക്ലാസിക്കല്‍ ഡാന്‍സ്‌, മേജര്‍സെറ്റ്‌ കഥകളി. 23ന്‌ രാവിലെ 12ന്‌ പുല്ലാങ്കുഴല്‍ കച്ചേരി, 12.30ന്‌ സംഗീതസദസ്‌, വൈകിട്ട്‌ 9ന്‌ നൃത്തനൃത്യങ്ങള്‍, 9.30ന്‌ ഭക്‌തിഗാനമേള, 11.30ന്‌ നൃത്തവിസ്‌മയം, 12ന്‌ നൃത്തനാടകം. 24ന്‌ രാവിലെ 7ന്‌ ശ്രീബലി, 11.30ന്‌ പറയന്‍തുള്ളല്‍, 12.30ന്‌ ചാക്യാര്‍കൂത്ത്‌, വൈകിട്ട്‌ 6.30ന്‌ താലപ്പൊലിസമര്‍പ്പണം, 11.30ന്‌ കഥാപ്രസംഗം, 9.30ന്‌ വയലിന്‍ വിസ്‌മയം. 25ന്‌ രാവിലെ സ്‌പെഷ്യല്‍ പഞ്ചാരിമേളം, 11.30ന്‌ സോപാന ധ്വനി, 12ന്‌ തുള്ളല്‍ത്രയം, വൈകിട്ട്‌ 6ന്‌ താലപ്പൊലി സമര്‍പ്പണം, 7.30ന്‌ അയ്‌മ്പൊലി സമര്‍പ്പണം, 9.30ന്‌ ക്ലാസിക്കല്‍ ഡാന്‍സ്‌, രാത്രി 12ന്‌ ഏഴരപ്പൊന്നാന ദര്‍ശനം, വലിയ കാണിക്ക. 26ന്‌ രാവിലെ 7ന്‌ ശ്രീബലി, സ്‌പെഷ്യല്‍ മേജര്‍ സെറ്റ്‌ പഞ്ചാരിമേളം, 12ന്‌ ചാക്യാര്‍കൂത്ത്‌, 1.45ന്‌ സോപാനസംഗീതം, മേജര്‍സെറ്റ്‌ സ്‌പെഷ്യല്‍ പഞ്ചവാദ്യം, സ്‌പെഷ്യല്‍ പഞ്ചാരിമേളം, കുടമാറ്റം, 9.30ന്‌ സ്‌നേഹാദരവ്‌, 10ന്‌ ശ്രീരാഗലയം, 12ന്‌ പള്ളിവേട്ട. 27ന്‌ രാവിലെ 6ന്‌ ശിവാഷ്‌ടപദി, 10.30ന്‌ ഭജന്‍സ്‌, 11.45ന്‌ സോപാനസംഗീതം, 12ന്‌ ആറാട്ടുബലി, പ്രസാദഊട്ട്‌, വൈകിട്ട്‌ 3.30ന്‌ സംഗീതസദസ്‌, 5ന്‌ നാദസ്വരക്കച്ചേരി, 10ന്‌ ആറാട്ട്‌ കച്ചേരി, 12ന്‌ ആറാട്ട്‌ എതിരേല്‍പ്പ്‌, ആറാട്ട്‌ എഴുന്നള്ളിപ്പ്‌, ആറാട്ട്‌ വരവ്‌, കൊടിയിറക്ക്‌.

Ads by Google
Advertisement
Wednesday 18 Feb 2026 03.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW