Tuesday, March 10, 2026 Last Updated 47 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 03.17 PM

ചുട്ടുപൊള്ളി കോട്ടയം

uploads/news/2026/02/826069/1.jpg

കോട്ടയം: ചുട്ടുപൊള്ളി കോട്ടയം, ഒരു തീപ്പൊരി വീണാല്‍ ഒരു പ്രദേശമാകെ കത്തി ചാമ്പലാക്കുന്ന അവസ്‌ഥ. ആവശ്യത്തിനു ജീവനക്കാരോ ഫയര്‍ സ്‌റ്റേഷനോ ഇല്ലാതെ ഓടിത്തളര്‍ന്നു ഫയര്‍ ആന്റ്‌ റസ്‌ക്യൂ വിഭാഗം. കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, കടുത്തുരുത്തി, പാമ്പാടി, വൈക്കം എന്നിവിടങ്ങളിലായി എട്ടു സ്‌റ്റേഷനുകളാണു ജില്ലയിലുള്ളത്‌. ഇതില്‍ കോട്ടയം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, വൈക്കം സേ്‌റ്റഷനുകള്‍ക്ക്‌ ഏരിയ കൂടുതലാണ്‌. മുണ്ടക്കയം, എരുമേലി, കുമരകം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ പുതിയ സ്‌റ്റേഷനുകള്‍ അനുവദിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌.
പല സ്‌റ്റേഷനുകള്‍ക്കും പ്രദേശപരിധി കൂടുതലാണ്‌. പുതിയ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തുടങ്ങാനുള്ള ഫയലുകളില്‍ ഇനിയും തീരുമാനമായിട്ടില്ല. ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച കുമരകത്തു ഫോലും ഫയര്‍ഫോഴ്‌സില്ലെന്നതു നാണക്കേടാണ്‌. ഫയര്‍ഫോഴ്‌സ് യൂണിറ്റ്‌ കുമരകത്ത്‌ ആരംഭിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും നടപടികള്‍ കൈക്കൊള്ളാനു ഭരണാധികാരികള്‍ മനസുവയ്‌ക്കുന്നില്ല. ജലാശയങ്ങളും നെല്‍പാടങ്ങളും ധാരാളമുള്ള കുമരകത്ത്‌ അപകടങ്ങളും നിരവധി ഉണ്ടാകുന്നുണ്ട്‌. നെല്‍പാടങ്ങളില്‍ തീപിടിക്കുന്നതും വെള്ളത്തില്‍ വീണുള്ള അപകടങ്ങളും ഹൗസ്‌ ബോട്ടിനു തീപിടിത്തവും വള്ളം മുങ്ങുന്നതുമൊക്കെയായി എത്രയോ അപകടങ്ങള്‍ കുമരകത്തും സമീപ പഞ്ചായത്തുകളിലും ഉണ്ടാകുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനം ആരംഭിക്കണമെങ്കില്‍ കോട്ടയത്തുനിന്നു ഫയര്‍ഫോഴ്‌സ് എത്തണം. 10 കിലോമീറ്റര്‍ അകലെനിന്നു ഫയര്‍ഫോഴ്‌സ് യൂണിറ്റ്‌ സംഭവസ്‌ഥലത്ത്‌ എത്തണമെങ്കില്‍ കുറഞ്ഞത്‌ അര മണിക്കൂറെങ്കിലും കഴിയണം. ഫയര്‍ഫോഴ്‌സ് യൂണിറ്റ്‌ ആരംഭിക്കാന്‍ സ്‌ഥലം കിട്ടാത്തതാണു പ്രശ്‌നമെന്നാണു ന്യായീകരണം.
എരുമേലിയിലും മുണ്ടക്കയത്തും ഫയര്‍ സ്‌റ്റേഷനായി സ്‌ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയായതാണ്‌. തീപിടിത്തം, വെള്ളപ്പൊക്കം, മുങ്ങിമരണം, മരംവെട്ടല്‍, രക്ഷാപ്രവര്‍ത്തനം എന്നിവയില്‍്‌ മാത്രമല്ല ഉത്സവങ്ങള്‍, പെരുന്നാളുകള്‍, ആഘോഷങ്ങള്‍, വിഐപി സന്ദര്‍ശനം തുടങ്ങിയവയ്‌ക്കും ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യു സംഘത്തിനു ജോലിയേറെയുണ്ട്‌. പക്ഷേ, ഫയര്‍ സ്‌റ്റേഷന്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല.
കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട സേ്‌റ്റഷനുകളില്‍ സേന പരക്കം പായണം മലയോരപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഈ രണ്ടു സേ്‌റ്റഷനുകളില്‍ തിരക്കൊഴിഞ്ഞ നേരമില്ല. ചെറുതും വലുതുമായ നിരവധി തീപിടിത്തങ്ങളാണു ദിവസവും ഉണ്ടാകുന്നത്‌. റബര്‍ തോട്ടങ്ങളും എസേ്‌റ്ററ്റുകളും ധാരാളമുള്ള ഇവിടെ വേനല്‍ കടുത്തതോടെ തീപിടിത്തം വ്യാപകമാണ്‌. കാഞ്ഞിരപ്പള്ളി സേ്‌റ്റഷന്റെ സേവനം ഇടുക്കി, പത്തനംതിട്ട ജില്ലാ അതിര്‍ത്തികള്‍ വരെയെത്തണം. എരുമേലി, കണമല, പമ്പാവാലി, കോരുത്തോട്‌, കൂട്ടിക്കല്‍, ഇളംകാട്‌, പറത്താനം പ്രദേശങ്ങളും കാഞ്ഞിരപ്പള്ളി സ്‌റ്റേഷന്റെ പരിധിയിലാണ്‌.
ജില്ലയില്‍ നാലിടത്തു ഫയര്‍ഫോഴ്‌സ് സേ്‌റ്റഷന്‍ സ്‌ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ ഫയര്‍ ഓഫീസര്‍ ഉണ്ടെങ്കിലും എട്ടു സേ്‌റ്റഷനുകള്‍ക്കുമായി ഡെപ്യൂട്ടി ഓഫീസര്‍മാരില്ല. ഡെപ്യൂട്ടി ഓഫീസര്‍മാരുടെ നിയമനത്തിന്‌ അംഗീകാരം ലഭിച്ചെങ്കിലും നിയമനം നടന്നിട്ടില്ല. ഇതുമൂലം ഒന്നലധികം കേസുകള്‍ ഉണ്ടാകുമ്പോള്‍ വിവിധ സ്‌റ്റേഷനുകളെ കോഓര്‍ഡിനേറ്റ്‌ ചെയ്യുന്നതില്‍ പോരായ്‌മയുണ്ടാകുന്നണ്ട്‌.

Ads by Google
Advertisement
Wednesday 18 Feb 2026 03.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW