Friday, March 13, 2026 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 03.16 PM

സ്‌പീച്ച്‌ലി ഫിലിം ഫെസ്‌റ്റിവല്‍

കോട്ടയം: ബിഷപ്പ്‌ സ്‌പീച്ച്‌ലി കോളേജ്‌ ഫോര്‍ അഡ്വാന്‍സ്‌ഡ് സ്‌റ്റഡീസ്‌ സംസ്‌ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'സ്‌പീച്ച്‌ലി ഫിലിം ഫെസ്‌റ്റിവല്‍ കോട്ടയം (എസ്‌.എഫ്‌.എഫ്‌.കെ) നടനും നിര്‍മ്മാതാവുമായ പ്രേം പ്രകാശ്‌ ഉദ്‌ഘാടനം ചെയ്‌തു. പള്ളം ബിഷപ്പ്‌ സ്‌പീച്ച്‌ലി കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സിനിമാ സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
സിനിമയെക്കുറിച്ച്‌ യാതൊരു ധാരണയുമില്ലാത്തവരാണ്‌ സെന്‍സര്‍ ബോര്‍ഡ്‌ അംഗങ്ങളായി വരുന്നതെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വ്യക്‌തികളുടെ വിലയിരുത്തലുകള്‍ സിനിമയുടെ സര്‍ഗ്ഗാത്മകതയെ ദോഷകരമായി ബാധിക്കുന്നു. പഴയകാലത്തെ അപേക്ഷിച്ച്‌ മലയാള സിനിമയുടെ ഗുണനിലവാരത്തില്‍ വലിയ ഇടിവ്‌ സംഭവിച്ചിട്ടുണ്ട്‌. സിനിമയെ ഗൗരവമായി കാണുന്നവര്‍ ഇത്തരം പ്രവണതകളെ തിരിച്ചറിയണമെന്നും പ്രേം പ്രകാശ്‌ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. ആഷ സൂസന്‍ ജേക്കബ്‌ അധ്യക്ഷത വഹിച്ചു. കോളേജ്‌ ബര്‍സര്‍ റവ. ലാല്‍ജി എം. ഫിലിപ്പ്‌, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡോ. പോള്‍ മണലില്‍, ചലച്ചിത്ര അക്കാദമി റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജി അമ്പാട്ട്‌, ബുക്കാനന്‍ ഇന്‍സ്‌റ്റിറ്റ്യൂഷന്‍ ലോക്കല്‍ മാനേജര്‍ റവ. ചെറിയാന്‍ തോമസ്‌, അമിത എം.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.
രണ്ടു ദിവസമായി നടക്കുന്ന ചലച്ചിത്ര മേളയില്‍ ഗെറ്റിംഗ്‌ ഹോം, മോഡേണ്‍ ടൈംസ്‌, അണ്‍സേ്‌റ്റാപ്പബിള്‍, ലാ ലാ ലാന്‍ഡ്‌, ഒറ്റാല്‍, ദി റെവനന്റ്‌ തുടങ്ങിയ ലോകോത്തര ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌.

Ads by Google
Advertisement
Wednesday 18 Feb 2026 03.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW