-->
കോട്ടയം: യു.ഡി.എഫ്. സീറ്റ് വിഭജനത്തില്‍ കീറാമുട്ടിയായിരുന്ന ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകളില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും വിട്ടുവീഴ്‌ചയ്‌ക്കു തയാറാകുന്നു.വി.ഡി.സതീശന്‍ നയിക്കുന്ന പുതുയാഗ യാത്ര ജില്ലയില്‍ എത്തും മുമ്പ് പ്രശ്‌ന പരിഹാരത്തിനും അനൗദ്യോഗിക സ്‌ഥാനാര്‍ഥി നിര്‍ണയത്തിനുമുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് മത്സരിച്ച ചങ്ങനാശേരി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഏറ്റെടുക്കണമെന്നായിരുന്നു കോണ്‍ഗ്രസ് വികാരം, വിട്ടുകൊടുക്കില്ലെന്നു കേരളാ കോണ്‍ഗ്രസും.
ഒടുവില്‍ ഏറ്റുമാനൂര്‍ ഏറ്റെടുക്കാനും ചങ്ങനാശേരി കേരളാ കോണ്‍ഗ്രസിനു തന്നെ നല്‍കാനുമുള്ള രീതിയിലാണ് ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നത്.
ഏറ്റുമാനൂര്‍ സീറ്റ് ഏകപക്ഷീയമായി ഏറ്റെടുക്കുന്നതിനെ കേരളാ കോണ്‍ഗ്രസ് തുടക്കം മുതല്‍ എതിര്‍ത്തിരുന്നു.
എന്നാല്‍, മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥി വന്നാല്‍ ജയസാധ്യത കൂടുതലാണെന്ന വിലയിരുത്തലില്‍ തന്നെയാണ് കോണ്‍ഗ്രസ്. കരുത്തനായ എതിരാളിയെ നേരിടാന്‍ മണ്ഡലത്തില്‍ നിന്നുള്ള കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ഇല്ലായെന്നതും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഒന്നിലേറെ പേരുകള്‍ കേരളാ കോണ്‍ഗ്രസ് ഉയര്‍ത്തിയെങ്കിലും ജയസാധ്യതയില്ലെന്നകാര്യം നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തിയതായാണ് വിവരം. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, വൈസ് പ്രസിഡന്റ് ജി.ഗോപകുമാര്‍ എന്നിവരിലൊരാള്‍ മത്സരിക്കാനാണു സാധ്യത.
ചങ്ങനാശ്ശേരി സീറ്റ് നിലനിര്‍ത്താന്‍ കേരളാ കോണ്‍ഗ്രസ് സര്‍വ തന്ത്രങ്ങളും പയറ്റിയിരുന്നു. ഇവിടെ, കേരളാ കോണ്‍ഗ്രസിന്റെ വാശിക്കു മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങുന്നതായാണ് സൂചന കഴിഞ്ഞ തവണ മത്സരിച്ച വി.ജെ. ലാലി മുതല്‍ നാലു പേര്‍ സീറ്റിനായി പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്.
മറ്റു ജില്ലകളിലെ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളുമായി കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങള്‍ കേരളാ കോണ്‍ഗ്രസുമായി വച്ചുമാറും എന്ന രീതിയിലുള്ള അഭ്യൂഹങ്ങളും കോണ്‍ഗ്രസ് പൂര്‍ണമായി തള്ളുകയാണ്.
നേതാക്കള്‍ പൂര്‍ണമായ.ഏറ്റുമാനൂര്‍ ഏറ്റെടുത്താല്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിച്ച കാഞ്ഞിരപ്പള്ളി പി.സി. തോമസിനായി വിട്ടു നല്‍കണമെന്ന രീതിയില്‍ ചര്‍ച്ചകള്‍ വന്നിരുന്നു. എന്നാല്‍, പി. സി. തോമസ് മത്സര രംഗത്തുണ്ടായേക്കില്ലെന്നാണ് സൂചന. ഇതോടെ ഡി.സി.സി. നേതാക്കള്‍ മുതല്‍ പ്രാദേശിക നേതാക്കള്‍ വരെയായി അഞ്ചിലേറെ പേരാണ് സീറ്റായി പരിശ്രമം നടത്തുന്നത്.