-->
കട്ടപ്പന: നഗരപ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം വെട്ടിക്കുഴക്കവലയില്‍ വിതരണത്തിനായി വച്ചിരുന്ന പത്രക്കെട്ടുകള്‍ തെരുവ് നായ്‌ക്കള്‍ നശിപ്പിച്ചു. മാസങ്ങള്‍ക്കു മുമ്പ് ഇവിടെ വ്യാപാര സ്‌ഥാപനത്തിന് മുമ്പില്‍ ഇറക്കിവച്ചിരുന്ന 20ലേറെ കോഴികളെ തെരുവ് നായ്‌ക്കള്‍ പിടിച്ചിരുന്നു. രാവിലെ പത്രവിതരണത്തിനായി ടൗണിലെത്തുന്ന ഏജന്റുമാരേ കൂട്ടത്തോടെ ആക്രമി ക്കുന്നതും പതിവാണ്. ഇവറ്റകളുടെ ശല്യം ഒഴിവാക്കുന്നതിനായി നഗരസഭ അടിയ ന്തരമായി ഇടപെടണമെന്നാണ് ആവശ്യം. നായ്‌ക്കളുടെ ശല്യം കൂടിയതോടെ പ്രഭാത സവാരിക്കിറങ്ങുന്നവരില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ നടക്കാനിറങ്ങാത്ത അവസ്‌ഥയാണ്.