-->
കട്ടപ്പന: വള്ളക്കടവ് റോഡില്‍ ഒ.ജെ. പടിയില്‍ നിയന്ത്രണംവിട്ട മിനിലോറി സമീപത്തെ വൈദ്യുതിപോസ്‌റ്റില്‍ ഇടിച്ചശേഷം എതിരെ വന്ന ഓട്ടോറിക്ഷയിലും ഇടിച്ച് റോഡിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ അടക്കം മൂന്നുപേര്‍ക്ക് പരുക്കേറ്റു.
ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് പാതയില്‍ ഒരു മണിക്കൂറോളം ഭാഗികമായി ഗതാഗതം തടസപ്പെട്ടു. വള്ളക്കടവ് ഭാഗത്തുനിന്ന് കട്ടപ്പനയിലേക്ക് വരികയായിരുന്ന മിനി ലോറി ഇറക്കത്തില്‍ നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡരികിലെ വൈദ്യുതി പോസ്‌റ്റില്‍ ആദ്യം ഇടിച്ചു. ഇതിനുശേഷം എതിരെ വരികയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് റോഡിലേക്ക് വട്ടം മറിയുകയായിരുന്നു. ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന് കാര്യമായ പരുക്ക് സംഭവിച്ചിട്ടുണ്ട്. ലോറിയില്‍ ഡ്രൈവറും മറ്റൊരാളുമായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. അപകടത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. ലോറിക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവസമയം ഇതുവഴി പോയ വാഹന യാത്രക്കാരും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് കട്ടപ്പന പോലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.