Friday, March 13, 2026 Last Updated 28 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 03.15 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാരോത്സവത്തിന്‌ മികച്ച പ്രതികരണം

അടിമാലി: ഡിസംബര്‍ മുതല്‍ മാര്‍ച്ച്‌ 31വരെ നീളുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാരോത്സവത്തിന്‌ മികച്ച പ്രതികരണം. ഇന്നോവ ക്രസ്‌റ്റ ഉള്‍പ്പെടെ വലിയതോതിലുള്ള സമ്മാനങ്ങള്‍ ഒരുക്കിയതോടെ വ്യാപാര സ്‌ഥാപനങ്ങളില്‍ കച്ചവടത്തിനും വര്‍ധന ഉണ്ടായതായി ഭാരവാഹികള്‍ പറയുന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റിയാണ്‌ ജില്ലാ വ്യാപരോല്‍സവ്‌ 2026 എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നത്‌. രണ്ടാമത്‌ പ്രതിമാസ നറുക്കെടുപ്പ്‌ 19 ന്‌ നടക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും വ്യാഴാഴ്‌ച വൈകു ന്നേരം 4 ന്‌ ജില്ലാ മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിലാണ്‌ നറുക്കെടുപ്പ്‌ നടക്കുന്നത്‌.
കുഞ്ചിത്തണ്ണി, മുരിക്കാശേരി, മാട്ടുക്കട്ട, ഇരട്ടയാര്‍, മുതലക്കോടം എന്നീ കേന്ദ്രങ്ങളിലാണ്‌ നറുക്കെടുപ്പ്‌. ടി.വി, ഫ്രിഡ്‌ജ്, വാഷിങ്‌ മെഷീന്‍ ഉള്‍പ്പെടെ ഓരോ മണ്ഡലങ്ങളിലും ലഭിക്കും.
ഇതിന്‌ പുറമെ ഏഴ്‌ പ്രോത്സാഹന സമ്മാനങ്ങള്‍ ഉള്‍പ്പെടെ 10 സമ്മാനങ്ങള്‍ വീതം വിതരണം ചെയ്യും. ഈ നറുക്കെടുപ്പില്‍ ജില്ലയില്‍ 50 സമ്മാനങ്ങളാണ്‌ നല്‍കുന്നത്‌. കഴിഞ്ഞ മാസ നറുക്കെടുപ്പില്‍, അഞ്ചു്‌ മണ്ഡലങ്ങളില്‍ 10 സമ്മാനങ്ങള്‍ വീതം 50 സമ്മാനങ്ങളാണ്‌ വിതരണം ചെയ്‌തത്‌.
ജില്ലയിലെ വ്യാപാരമാന്ദ്യം പരിഹരിക്കാനുള്ള ശ്രമമാണ്‌ വ്യാപരോത്സവത്തിലൂടെ നടത്തുന്നത്‌. ഡിസംബര്‍ 15 മുതല്‍ മാര്‍ച്ച്‌ 31 വരെയാണ്‌ വ്യാപാരോത്സവം. രണ്ടാഴ്‌ച കൂടുമ്പോ ഴുള്ള നറുക്കെടുപ്പിന്‌ പുറമെ എല്ലാ മാസങ്ങളിലും നറുക്കെടുപ്പ്‌ നടക്കും. ഇതിന്‌ പുറമെ ഏപ്രില്‍ ആദ്യ ആഴ്‌ച ബംമ്പര്‍ നറുക്കെടുപ്പ്‌ നടത്തി ഒന്നാം സമ്മാനമായി ഇന്നോവ ക്രിസ്‌റ്റ കാറും 5 നിയോജക മണ്ഡലങ്ങളിലും ഓരോ മാരുതി ആള്‍ട്ടോ കാറുകളും ഇതിനുപുറമെ 100 പ്രോത്സാഹന സമ്മാനങ്ങള്‍കൂടി നല്‍കും.
ജനങ്ങളുടെ ഉത്സവം എന്ന നിലയില്‍ കൈനിറയെ സമ്മാനം എന്നതാണ്‌ വ്യാപാരികള്‍ ഉയര്‍ ത്തുന്ന മുദ്രാവാക്യമെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. ഏകോപന സമിതിയുടെ അംഗങ്ങളായ സ്‌ഥാപനങ്ങളില്‍നിന്ന്‌ പര്‍ച്ചെയ്‌സ് ചെയ്യുമ്പോള്‍ സൗജന്യ സമ്മാനകുപ്പണ്‍ ചോദിച്ച്‌ വാങ്ങണമെന്നും നേതാക്കള്‍ പറഞ്ഞു.
നിര്‍ബന്ധമായും എല്ലാവരും കുപ്പണ്‍ ചോദിച്ചു വാങ്ങണമെന്നും ഇതുവഴി മികച്ച സമ്മാനങ്ങള്‍ സ്വന്തമാക്കണമെന്നും ജില്ലാ പ്രസിഡന്റ്‌ സണ്ണി പൈമ്പിള്ളില്‍ പറഞ്ഞു.
വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന നറുക്കെടു പ്പുകള്‍ക്ക്‌ വിവിധ കേന്ദ്രങ്ങളില്‍ നജീബ്‌ ഇല്ലത്തുപറമ്പില്‍, കെ.ആര്‍ വിനോദ്‌, ആര്‍. രമേശ്‌, വി.എസ്‌ ബിജു, പി.എം. ബേബി, സി.കെ ബാബുലാല്‍, സിബി കൊച്ചുവള്ളാട്ട്‌, റ്റി.സി രാജു, ഷിബു തോമസ്‌, തങ്കച്ചന്‍ കോട്ടയ്‌ക്കകം, ഷാജി കാഞ്ഞമല, മജോ കരിമുട്ടം, ജോസ്‌ കുഴികണ്ടം, റോയ്‌ വര്‍ഗീസ്‌, ആര്‍. സുരേഷ്‌, സിജോമോന്‍ ജോസ്‌, എന്‍.പി ചാക്കോ, സാന്റി കണ്ണാട്ട്‌, പി.ജെ ജോണ്‍സണ്‍, ഷിജോ തടത്തില്‍, ജെയിംസ്‌, റോബര്‍ട്ട്‌ എന്നിവര്‍ നേതൃത്വം നല്‍കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 18 Feb 2026 03.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW