Friday, March 13, 2026 Last Updated 46 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 03.15 PM

സി.പി.എം. നേതാവ്‌ വയോധികരുടെ വസ്‌തു തട്ടിയെടുക്കാന്‍ ശ്രമിക്കുന്നെന്ന്‌

നെടുങ്കണ്ടം: വയോധികരുടെ വസ്‌തു കമ്പളിപ്പിച്ച്‌ തട്ടിയെടുക്കാന്‍ സി.പി.എം പ്രാദേശിക നേതാവ്‌ ശ്രമിക്കുന്നതായി പരാതി. കുടുംബ സ്വത്തായി സഹോദര ങ്ങള്‍ക്ക്‌ ലഭിച്ച വസ്‌തു പലിശയ്‌ക്ക് പണം നല്‍കിയതിന്‌ നല്‍കിയ മുദ്രപത്രം ഉപയോഗിച്ച്‌ കൃത്യമായി രേഖകള്‍ ചമച്ച്‌ തട്ടിയെടുക്കുകയായിരുന്നെന്ന്‌ കൂട്ടാര്‍ കല്ലകുളത്ത്‌ സുരേന്ദ്രന്‍ നായര്‍ പറഞ്ഞു. തനിക്കും ഭിന്നശേഷിക്കാരനായ സഹോദരന്‍ ജഗദീശ്വരന്‍ നായര്‍ക്കും കുടുംബസ്വത്തായി ലഭിച്ച ഒരു ഏക്കര്‍ 23 സെന്റ്‌ വസ്‌തുവും തങ്ങള്‍ താമസിച്ചുവരുന്ന വീടുമാണ്‌ തട്ടിയെടുത്തിരിക്കുന്നത്‌.
തന്റെ ഭിന്നശേഷിക്കാരനായ വയോധികനായ സഹോദരന്റെ ചികിത്സക്കായി പണം ആവശ്യമായി വന്നപ്പോള്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മേഖലയിലെ ഒരു സഹകരണ സംഘത്തിന്റെ പ്രസിഡന്റുമായ വ്യക്‌തിയില്‍ നിന്നും ആറ്‌ രൂപ പലിശ നിരക്കില്‍ തുക വാങ്ങിയിരുന്നു. ഇതിന്റെ ഈടായി 500 രൂപാ മുദ്രപത്രത്തില്‍ തന്റെ ഒപ്പും വിരലടയാളവും പതിച്ച്‌ ഇദ്ദേഹത്തിന്‌ നല്‍കിയിരുന്നു. ഇത്‌ ഉപയോഗിച്ച്‌ വ്യാജരേഖ ചമച്ച്‌ തങ്ങളുടെ വസ്‌തുവില്‍നിന്നും ആദായം അടക്കം ഇവര്‍ എടുക്കുകയാണ്‌.
ഈ വസ്‌തുവില്‍ തങ്ങള്‍ പ്രവേശിക്കരുതെന്ന്‌ കാട്ടി കോടതിയില്‍ നിന്നും വിധി വാങ്ങി കിടപ്പാടത്തു നിന്നും ഇറക്കിവിടാന്‍ പോലീസിനെ ഉപയോഗിച്ച്‌ ഇവര്‍ ശ്രമം നടത്തുകയാണന്നും ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ നായര്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 18 Feb 2026 03.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW