-->
ചെറുതോണി: ഇടുക്കി ഗവ. മെഡിക്കല്‍ കോളജില്‍ താക്കോല്‍ദ്വാര ശസ്‌ത്രക്രിയ കള്‍ക്ക് തുടക്കമായി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുവദിച്ച ലോകോത്തര നിലവാരമുള്ള ഹയര്‍ എന്‍ഡ് ഹൈ ഡെഫിനിഷന്‍ ലാപ്രോസ് കോപിക് ക്യാമറ ഉപയോഗിച്ചാണ് സര്‍ജറികള്‍ക്ക് തുടക്കമായത്. ലാപ്രോസ്‌കോ പിക് മെഷീനുകളുടെ ഉദ്‌ഘാടനം മന്ത്രി റോഷി അഗസ്‌റ്റിന്‍ നിര്‍വഹിച്ചിരുന്നു.
17 വയസുകാരനായ വിദ്യാര്‍ഥിയുടെ അപ്പന്‍ഡിസ്‌ക്ടമി സര്‍ജറിയാണ്‌ആദ്യം നടത്തിയത്. സര്‍ജറി കഴിഞ്ഞു സുഖം പ്രാപിച്ച 17കാരന്‍ വീട്ടിലേക്ക് മടങ്ങി. ഹിരണ്യ സര്‍ജറിയും തുടര്‍ന്ന് വിജയകരമായി പൂര്‍ത്തിയാക്കി. സര്‍ജറി വിഭാഗം മേധാവി ഡോ. സന്തോഷ് കുമാര്‍, സര്‍ജന്‍മാരായ ഡോ. രാജേന്ദ്രന്‍, ഡോ. മെറിഷ്, ഡോ. ലിജോ, ഡോ. സജിന്‍, ഡോ. ഹരികൃഷ്‌ണന്‍ എന്നിവരടങ്ങുന്ന അടങ്ങുന്ന ടീമാണ് ശസ്‌ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.
അനസ്‌തേഷ്യ വിഭാഗം ഡോക്‌ടര്‍മാരായ ഡോ. സുനില്‍. ഡോ. ടാനിയ, ഡോ. സുനില്‍കുമാര്‍, ഡോ. അഖില്‍, ഡോ. രാഹുല്‍ എന്നിവര്‍ സര്‍ജറിയില്‍ പങ്കെടുത്തു. സീനിയര്‍ നഴ്‌സുമാരും അനുബന്ധ ജീവന ക്കാരും സര്‍ജറിയുടെ ഭാഗമായി.
താക്കോല്‍ ദ്വാര ശസ്‌ത്രക്രിയകള്‍ വിജയകരമായ പൂര്‍ത്തിയാക്കിയ മെഡിക്കല്‍ ടീമിനെ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡോ. ടോമി മാപ്പലകയില്‍, ആരോഗ്യ വകുപ്പ് മന്ത്രിയുടെ ആശുപത്രി വികസന സമിതിയിലെ പ്രധിനിധി സി.വി വര്‍ഗീസ് എന്നിവര്‍ അഭിനന്ദിച്ചു.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന പഠന നിലവാരം ഉറപ്പുവരുത്തു ന്നതിനും സാധാരണക്കാരായ രോഗികള്‍ക്ക് ഓപ്പണ്‍ സര്‍ജറികള്‍ ഒഴിവാക്കി കീഹോള്‍ സര്‍ജറികള്‍ നടത്തി വേഗത്തില്‍ സുഖം പ്രാപിച്ചുമടങ്ങുന്നതിനും സാധ്യത ഏറി. പുതിയ കെട്ടിടസമൂച്ചയത്തില്‍ പുതുതായി ആരംഭിക്കുന്ന ഓപ്പറേഷന്‍ തിയറ്റര്‍ സജ്‌ജമാകുന്നതോടെ കൂടുതല്‍ സര്‍ജറികള്‍ ചെയ്യാനാകും.