Friday, March 13, 2026 Last Updated 3 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 03.15 PM

ഇടുക്കി ടൗണ്‍ റോഡുകളുടെ നവീകരണത്തിന്‌ 4 കോടി: മന്ത്രി റോഷി അഗസ്‌റ്റിന്‍

ഇടുക്കി: നിയോജക മണ്ഡലത്തിലെ വിവിധ ടൗണ്‍ റോഡുകളുടെ നവീകരണത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമായി 4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജലവിഭവ വകുപ്പ്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍ അറിയിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ്‌ തുക അനുവദിച്ചിരിക്കുന്നത്‌.
ഇടുക്കിയിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ടൗണുകളുടെ മുഖച്‌ഛായ മാറ്റുന്നതും ലക്ഷ്യമിട്ടുള്ള പദ്ധതി ഇടുക്കിയുടെ ആധുനികവത്‌കരണം ലക്ഷ്യമിട്ടുള്ള താണ്‌. നഗരസൗന്ദര്യവത്‌ക്കരണത്തിന്റെ ഭാഗമായാണ്‌ തുക വകയിരുത്തിയിരി ക്കുന്നത്‌.
മുരിക്കാശേരി ടൗണ്‍ മുതല്‍ പാവനാത്മാ കോളജ്‌ വരെയുള്ള ഭാഗത്ത്‌ ബ്യൂട്ടിഫിക്കേഷന്‍, കമ്പിളികണ്ടം ടൗണ്‍, പാറത്തോട്‌ ടൗണ്‍, തോപ്രാംകുടി ടൗണ്‍, മുനിയറ ടൗണ്‍, പണിയ്‌ക്കന്‍കുടി ടൗണ്‍, കാഞ്ഞാര്‍ പാലവും ബസ്‌ ഷെല്‍റ്ററും ഉള്‍പ്പെടുന്നതാണ്‌ പദ്ധതി.
റോഡുകളുടെ വികസനത്തോടൊപ്പം തന്നെ നഗരസൗന്ദര്യവല്‍ക്കരണവും പദ്ധതിയുടെ ഭാഗമായി നടക്കും. റോഡുകളില്‍ ഇന്റര്‍ലോക്കിങ്‌ ടൈലുകള്‍ വിരിക്കല്‍, കോണ്‍ക്രീറ്റ്‌ ഓടകളുടെ നിര്‍മ്മാണം, സുരക്ഷാ കൈവരികള്‍, ഷോള്‍ഡര്‍ കോണ്‍ക്രീറ്റിങ്‌, ബേം കോണ്‍ക്രീറ്റിങ്‌, തുടങ്ങിയ പ്രവൃത്തികള്‍ നടപ്പിലാക്കും.

Ads by Google
Advertisement
Wednesday 18 Feb 2026 03.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW