Sunday, March 15, 2026 Last Updated 8 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 03.14 PM

സംസ്‌ഥാനതല ബോഡി ബില്‍ഡിങ്‌ ചാമ്പ്യന്‍ഷിപ്പ്‌: പാലക്കാട്‌ സ്വദേശി ഹരീഷ്‌ മിസ്‌റ്റര്‍ കേരള

uploads/news/2026/02/826052/3.jpg

കുട്ടനാട്‌: കേരളാ സ്‌റ്റേറ്റ്‌ ബോഡി ബില്‍ഡിങ്‌ അസോസിയേഷനും ആലപ്പുഴ ജില്ലാ ബോഡി ബില്‍ഡിങ്‌ അസോസിയേഷനും സംയുക്‌തമായി സംഘടിപ്പിച്ച സംസ്‌ഥാന തല ബോഡി ബില്‍ഡിങ്‌ മത്സരത്തില്‍ പാലക്കാട്‌ സ്വദേശിയായ ഹരീഷ്‌ മിസ്‌റ്റര്‍ കേരള ആയി തെരഞ്ഞെടുക്കപ്പെട്ടു.
പുളിങ്കുന്ന്‌ ബോഡി സ്‌റ്റൈല്‍ ജിമ്മിലെ സോനു കമല്‍ മെന്‍സ്‌ ഫിസിക്‌ വിഭാഗത്തില്‍ ജേതാവായി.
14 ജില്ലകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുത്തു. പുന്നക്കുന്നം സെന്റ്‌ ജോസഫ്‌ പള്ളി പാരിഷ്‌ ഹാളില്‍ നടന്ന പരിപാടിയില്‍ കേണല്‍ പ്രമോദ്‌ എം. പണിക്കര്‍ സമ്മാനദാനം നടത്തി.
ജില്ലാ പ്രസിഡന്റ്‌ രഞ്‌ജിത്തിന്റെ അധ്യക്ഷതയില്‍ പോരൂക്കര സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സുബിന്‍ കോട്ടൂര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ചമ്പക്കുളം ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ ജോസുകുട്ടി, ജനറല്‍ സെക്രട്ടറി സിജോ കാനാച്ചേരി, ജില്ലാ സെക്രട്ടറി രാജീവ്‌ ബാനര്‍ജി തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Wednesday 18 Feb 2026 03.14 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW