Sunday, March 15, 2026 Last Updated 8 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 03.13 PM

ജെബി മേത്തര്‍ എം.പിയുടെ പ്രാദേശിക വികസന പദ്ധതിയിലെ പ്രവൃത്തികള്‍ അവലോകനം ചെയ്‌തു

ആലപ്പുഴ: പട്ടികജാതി/പട്ടികവര്‍ഗ വികസനത്തിന്‌ ഏറ്റെടുത്ത പ്രവൃത്തികള്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കി എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്ന്‌ അഡ്വ. ജെബി മേത്തര്‍ എം.പി പറഞ്ഞു. എം.പിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടു ത്തി നിര്‍ദേശിച്ച പ്രവൃത്തികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുക യായിരുന്നു അവര്‍.
ഭരണാനുമതി പ്രകാരമുള്ള തീയതിയില്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന്‌ എം.പി. അവലോകന യോഗത്തില്‍ നിര്‍ദേശിച്ചു. പ്രാദേശിക വികസന പദ്ധതിപ്രകാരം വിവിധ ജില്ലകളിലായി എം.പി 1768.10 ലക്ഷത്തിന്റെ 141 പ്രവൃത്തികള്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.
106 വിവിധ പ്രവൃത്തികള്‍ ക്കായി 1376.78 ലക്ഷം രൂപയുടെ ഭരണാനുമതി ഇതിനോടകം നല്‍കിയിട്ടുണ്ട്‌. ഇതില്‍ 18 ഹൈമാസ്‌റ്റ് ലൈറ്റുകളുടെ സ്‌ഥാപനം, വിവിധ ആശുപത്രി കെട്ടിടങ്ങളുടെ നിര്‍മ്മാണം, സ്‌കൂള്‍/ കോളജ്‌ കെട്ടിട നിര്‍മ്മാണം, ഓപ്പണ്‍ ജിം, പട്ടികജാതി പട്ടികവര്‍ഗ മേഖലയ്‌ക്കായി വിവിധ റോഡുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 70 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു.
ബാക്കിയുള്ള പ്രവൃത്തികള്‍ ഭൂരിഭാഗവും പൂര്‍ത്തീകരണ ഘട്ടത്തിലാണ്‌. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്‌ടര്‍ അലക്‌സ് വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ ലിറ്റി മാത്യു, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ്‌ ഓഫീസര്‍ ഡോ. മിനി നാരായണന്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി, വയനാട്‌, കണ്ണൂര്‍, കോഴിക്കോട്‌, പാലക്കാട്‌, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍മാര്‍ വിവിധ നിര്‍വഹണ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ നേരിട്ടും ഓണ്‍ലൈനായും പങ്കെടുത്തു.

Ads by Google
Advertisement
Wednesday 18 Feb 2026 03.13 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW