Sunday, March 15, 2026 Last Updated 8 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 03.13 PM

വെട്ടുതോട്‌ വളവ്‌: പൈപ്പ്‌ ലൈന്‍ ചോര്‍ച്ചയ്‌ക്ക് പരിഹാരം

എടത്വാ: വാഹനാപകടങ്ങള്‍ തുടരുന്ന വെട്ടുതോട്‌ വളവിലെ പ്രശ്‌നത്തില്‍ ജില്ലാ കലക്‌ടര്‍ ഇടപെട്ടു. വളവിന്‌ സമീപത്തെ പൈപ്പ്‌ലൈന്‍ ചോര്‍ച്ച പരിഹരിച്ചു. അമ്പലപ്പുഴ - തിരുവല്ല സംസ്‌ഥാന പാതയില്‍ എടത്വാ വെട്ടുതോട്‌ വളവില്‍ നിരവധി ജീവന്‍ പൊലിഞ്ഞതിനെ തുടര്‍ന്നുള്ള മാധ്യമവാര്‍ത്തകളെ തുടര്‍ന്ന്‌ കുട്ടനാട്‌ എം.എല്‍.എ തോമസ്‌ കെ. തോമസ്‌ അടക്കുള്ള ജനപ്രതിനിധികളും പി.ഡബ്യു.ഡി ഉദ്യോഗസ്‌ഥരും കഴിഞ്ഞ ദിവസം സ്‌ഥലം സന്ദശിച്ചിരുന്നു.
സന്ദര്‍ശനത്തിന്‌ ശേഷം ജില്ലാ കലക്‌ടര്‍ അലക്‌സ് വര്‍ഗീസും ഡെപ്യൂട്ടി കലക്‌ടര്‍ പ്രേജിയുമായി എം.എല്‍.എ നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ തീരുമാനമായത്‌. കലക്‌ടറേറ്റില്‍ നടന്ന ചര്‍ച്ചിയില്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന്‌ കലക്‌ടര്‍ ഉറപ്പ്‌ നല്‍കിയിരുന്നു.
തുടര്‍ന്ന്‌ വെട്ടുതോട്‌ പാലത്തിന്‌ സമീപത്തെ പൈപ്പ്‌ ലൈന്‍ ചോര്‍ച്ച ആദ്യം പരിഹരിച്ചു. കുഴിയായി കിടന്ന റോഡ്‌ ടാറിങ്‌ നടത്തി പുനര്‍ നിര്‍മ്മിക്കാനാണ്‌ തീരുമാനം.
വെട്ടുതോട്‌ വളവില്‍ സിഗ്നല്‍ ലൈറ്റ്‌, മുന്നറിയിപ്പ്‌ ബോര്‍ഡ്‌, സ്‌പീഡ്‌ ലിമിറ്റ്‌ ബോര്‍ഡ്‌, റിഫ്‌ളക്‌ടര്‍ ലൈറ്റ്‌ എന്നിവ സ്‌ഥാപിക്കാനും തീരുമാനമായിട്ടുണ്ട്‌.
ഏതാനും ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ എടത്വാ കളങ്ങര കോട്ടവിരുത്തില്‍ റെജി കെ. ജേക്കബ്ബിന്റെ മകന്‍ രഞ്‌ജു ജേക്കബ്ബ്‌ മാത്യു (24) സഞ്ചരിച്ച ബൈക്ക്‌ നീിയന്ത്രണം വിട്ട്‌ വൈദ്യുത പോസ്‌റ്റില്‍ ഇടിച്ച്‌ മരണപ്പെട്ടിരുന്നു. നാലോളം ജീവനും അന്‍പതോളം അപകടങ്ങളും നവീകരണത്തിനു ശേഷം വെട്ടുതോട്‌ വളവില്‍ നടന്നിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 18 Feb 2026 03.13 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW