-->
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റിലെ സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ച് കേരളാ കോണ്‍ഗ്രസി(ജോസഫ്)ല്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഒരു വിഭാഗം.
സ്‌ഥാനാര്‍ഥിയായി റെജി ചെറിയാന്റെ പേര് യു.ഡി.എഫ്. നേതൃത്വത്തെ അറിയിച്ചെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പല നേതാക്കളും ഇത് നിഷേധിക്കുകയാണ്. കോണ്‍ഗ്രസുമായുള്ള പ്രാഥമിക സീറ്റ് ചര്‍ച്ച ഇതുവരെയും ഔദ്യോഗികമായി നടന്നിട്ടില്ല. കഴിഞ്ഞ 15ന് ചര്‍ച്ച നടക്കുമെന്നാണ് കരുതിയ തെങ്കിലും അതുണ്ടായില്ല. കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നതായി വാര്‍ത്തകളുണ്ടായെങ്കിലും അത്തരത്തിലുള്ള ചര്‍ച്ചകളും ഔദ്യോഗികമായി ഇതുവരെ നടന്നിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളും ഇത്തവണയും വേണമെന്ന നിലപാടിലാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വം. സീറ്റ് സംബന്ധിച്ച് ധാരണയായശേഷമേ കേരളാകോണ്‍ഗ്രസ് സ്‌ഥാനാര്‍ഥികളെ നിശ്‌ചയിക്കുകയുള്ളു. കുട്ടനാട് സീറ്റില്‍ റെജി ചെറിയാന്‍, പാര്‍ട്ടി ജില്ലാ പ്രസിഡന്റും മുമ്പ് സ്‌ഥാനാര്‍ഥിയുമായിരുന്ന അഡ്വ. ജേക്കബ് ഏബ്രഹാം തുടങ്ങിയവരുടെ പേരുകള്‍ ഉയരുന്നുണ്ട്.