-->
ആലപ്പുഴ: സോഷ്യല്‍ മീഡിയയില്‍ ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ പേരില്‍ വ്യാജ പ്ര?ഫൈലുകള്‍ നിര്‍മിച്ചു പണം തട്ടിയ കേസില്‍ മാവേലിക്കര സ്വദേശികളായ ദമ്പതികള്‍ പിടിയിലായി. മാവേലിക്കര തഴക്കര പറയിരേത്ത് വീട്ടില്‍ വി.എസ് സുജിത്ത്(23), ഭാര്യ കൊല്ലം സ്വദേശിയായ സാന്ദ്ര(23) എന്നിവരാണ് ആലപ്പുഴ സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായത്. പരാതിക്കാരിയുടെ സോഷ്യല്‍ മീഡിയ പ്ര?ഫൈല്‍ നിന്നു അവരുടെ ഫോട്ടോകള്‍ കൈക്കലാക്കിയാണ് പ്രതികള്‍ കൃത്യം ചെയ്‌തത്. ഇത്തരത്തില്‍ പരാതിക്കാരിയുടെ ഫോട്ടോകള്‍ ഉപയോഗിച്ച് മൂന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാണ് പ്രതികള്‍ വ്യാജമായി നിര്‍മ്മിച്ചത്.
2025 മാര്‍ച്ച് മാസത്തിലാണ് സുജിത്ത് പരാതിക്കാരിയുടെ സോഷ്യല്‍ മീഡിയ പ്ര?ഫൈല്‍ പിന്തുടര്‍ന്നു ഫോട്ടോകള്‍ കൈക്കലാക്കി വ്യാജ പ്ര?ഫൈലുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. ആര്യ സാന്ദ്ര എന്ന പേരിലാണ് പ്രതി ഇത്തരത്തില്‍ ആദ്യ വ്യാജ ഫെയ്‌സ്ബുക്ക് പ്ര?ഫൈല്‍ നിര്‍മ്മിച്ചത്.
തുടര്‍ന്ന് ഒക്‌ടോബര്‍ മാസത്തോടെ വ്യാജ പ്ര?ഫൈല്‍ വഴി പണം തട്ടുകയെന്ന ഉദ്ദേശ്യത്തോടെ സാന്ദ്രാ സുരേഷ്, സാന്ദ്രാ സുരേഷ് അബി എന്നീ പേരുകളില്‍ പരാതിക്കാരിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു രണ്ടു പ്ര?ഫൈലുകള്‍ കൂടി നിര്‍മ്മിച്ചു. തുടര്‍ന്ന് പരാതിക്കാരിയാണെന്ന വ്യാജേന താന്‍ വിധവയാണെന്നും തന്റെ കുഞ്ഞിന് അസുഖമാണെന്നും ചികിത്സയ് ക്കായി പണമയച്ചു സഹായിക്കണമെന്നും പറഞ്ഞു പലരോടും ഈ വ്യാജ പ്ര?ഫൈലുകള്‍ വഴി പ്രതികള്‍ ചാറ്റ് ചെയ്‌തു. ഇതിനായി പ്രതികള്‍ ഇരുവരുടെയും ജോയിന്റ് ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും പേടിഎം നമ്പറും ചാറ്റിലൂടെ പലര്‍ക്കും അയച്ചുകൊടുത്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. പലരില്‍ നിന്നും 500 ഉം 1000 രൂപയും വീതമാണ് ഇത്തരത്തില്‍ പ്രതികള്‍ അയച്ചുവാങ്ങിയത്. പിടിയിലാകുന്നതുവരെ ആകെ പതിനായിരത്തില്‍പരം രൂപയാണ് തട്ടിപ്പിലൂടെ പ്രതികള്‍ കൈക്കലാക്കിയത്.
പരാതിക്കാരിയുടെ യഥാര്‍ത്ഥ സോഷ്യല്‍ മീഡിയ പ്ര?ഫൈലില്‍ കുട്ടിയുടെ അസുഖവിവരങ്ങള്‍ അന്വേഷിച്ചുകൊണ്ട് മെസ്സേജുകള്‍ വന്നു തുടങ്ങിയപ്പോഴാണ് ഇത്തരത്തില്‍ തന്റെ പേരില്‍ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പു നടക്കുന്നതായി പരാതിക്കാരിക്ക് ബോധ്യമായത്. തുടന്ന് പണം നഷ്‌ടമായവര്‍ അയച്ചുനല്‍കിയ വിവരങ്ങള്‍ സഹിതം പരാതിക്കാരി ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെടുകയും കഴിഞ്ഞ 10ന് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
പ്രതികള്‍ നിര്‍മ്മിച്ച വ്യാജ ഫേസ്‌ബുക്ക് പ്ര?ഫൈലുകളും പണമയച്ചു വാങ്ങാന്‍ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വ്യാജ പ്ര?ഫൈലുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പറുകളും, തട്ടിപ്പിനുപയോഗിച്ച ബാങ്ക് അക്കൗണ്ടുകളും അറസ്‌റ്റിലായ സുജിത്തിന്റെയും ഭാര്യ സാന്ദ്രയുടെയും ഉടമസ്‌ഥതയില്‍ ഉള്ളതാണെന്നു കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ഏലിയാസ് പി. ജോര്‍ജിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്‌ടര്‍മാരായ ലിജിമോള്‍ പി.റ്റി, ശരത് ചന്ദ്രന്‍ വി.എസ്, സി.പി.ഒ മാരായ വിഷ്‌ണു ദേവാനന്ദ്, വിദ്യ ഓ. കുട്ടന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്‌റ്റിലായ ഒന്നാം പ്രതി സുജിത്തിനെ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രിയങ്ക എസ് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
കൃത്യത്തിനുപയോഗിച്ച ഫോണ്‍ നമ്പര്‍ ഉടമയും ബാങ്ക് അക്കൗണ്ട് ജോയിന്റ് ഹോള്‍ഡറുമായ ഒന്നാം പ്രതിയുടെ ഭാര്യ സാന്ദ്രയ്‌ക്ക് ഭാരതീയ നാഗരിക സുരക്ഷാ സംഹിത വകുപ്പ് 35(3) പ്രകാരം നോട്ടീസ് കൊടുത്തി ട്ടുള്ളതുമാണ്. സാന്ദ്രയെ രണ്ടാംപ്രതിയാക്കി അന്വേഷണം തുടര്‍ന്നു വരികയാണ്. പ്രതികള്‍ ഉപയോഗിച്ച ആര്യ സാന്ദ്ര, സാന്ദ്രാ സുരേഷ്, സാന്ദ്രാ സുരേഷ് അബി എന്നീ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് പണമയച്ചുകൊടുത്തു വഞ്ചിതരായവര്‍ ഉടനെ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടാന്‍ പോലീസ്‌അറിയിച്ചു.