-->
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ രൂക്ഷമായ കാട്ടുപന്നി ശല്യത്തിന് അറുതി വരുത്താന്‍ ഷൂട്ടര്‍മാരെ രംഗത്തിറക്കി. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ നിന്നുള്ള 12 ഷൂട്ടര്‍മാരുടെയും തിരുവമ്പാടിയില്‍ നിന്നെത്തിയ നാല് ഷൂട്ടര്‍മാരുടെയും നേതൃത്വത്തിലാണ് കാട്ടുപന്നിവേട്ടയ്‌ക്ക് തുടക്കമിട്ടത്. പഞ്ചായത്തിലെ 19 വാര്‍ഡുക ളിലും സംഘം തിരച്ചില്‍ നടത്തി.
കാട്ടുപന്നി ശല്യം രൂക്ഷമായ പാതിരി, കുടിയാന്‍മല, മാടല്‍, വടാനക്കവല, സുരഭിക്കവല തുടങ്ങിയ പ്രദേശങ്ങളിലെ കാടുമൂടിക്കിടക്കുന്ന സ്‌ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന തുടരും. പകലും രാത്രിയുമായി കാട്ടുപന്നിവേട്ട നടത്താനുള്ള തയാറെടുപ്പിലാണ് ഷൂട്ടര്‍മാര്‍. പന്നി ശല്യം ഏറെയുള്ള മേഖലകളില്‍ വിവിധ സംഘങ്ങളായി തിരഞ്ഞു തിരച്ചില്‍ നടത്തും. വേട്ടനായ്‌ക്കളെ ഉപയോഗിച്ച് തോട്ടങ്ങളിലുള്ള കാട്ടുപന്നികളെ പുറത്ത് ചാടിച്ച് പൂര്‍ണമായി ഉന്‍ മുലനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കൃഷിയിടത്തില്‍ കപ്പ, ചേന, ചേമ്പ്, വഴ തുടങ്ങിയ കൃഷികള്‍ നശിപ്പിക്കുന്നത് പതിവായതോടെയാണ് കാട്ടു പന്നികളെ ഉന്‍മൂലനം ചെയ്യുന്ന പദ്ധതിക്ക് പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ രൂപം നല്‍കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു പറഞ്ഞു. പഞ്ചായത്തിലെ ജനങ്ങള്‍ക്കും കൃഷിക്കും സംരക്ഷണമൊരുക്കുക പഞ്ചായത്തിന്റെ ഉത്തരവാദിത്വമാണെന്നും പ്രസിഡണ്ട് പറഞ്ഞു.