Wednesday, March 11, 2026 Last Updated 32 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 04.49 AM

തോട്ടം തൊഴിലാളികള്‍ കലക്‌ടറേറ്റ്‌ മാര്‍ച്ച്‌ നടത്തി

uploads/news/2026/02/825980/3.jpg

കല്‍പ്പറ്റ: മലബാര്‍ എസ്‌റ്റേറ്റ്‌ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി),സ്വന്തന്ത്ര തോട്ടം തൊഴിലാളി ഫെഡറേഷന്‍(എസ്‌.ടി.യു)എന്നിവയുടെ സംയുക്‌താഭിമുഖ്യത്തില്‍ തോട്ടം തൊഴിലാളികള്‍ കലക്‌ടറേറ്റ്‌ മാര്‍ച്ചും ധര്‍ണയും നടത്തി.
തോട്ടം തൊഴിലാളികളുടെ സേവനവേതന കരാര്‍ പുതുക്കുക, അധ്വാനഭാരം വര്‍ധിപ്പിക്കാതെ പ്രതിദിന വേതനം 2026 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തോടെ 800 രൂപയാക്കുക, തൊഴിലാളികളുടെ ലയങ്ങള്‍ വാസയോഗ്യമാക്കുന്നതിന്‌ സത്വര നടപടി സ്വീകരിക്കുക, കാപ്പിത്തോട്ടങ്ങളിലെ തൊഴിലാളികളുടെ സ്‌പെഷല്‍ അലവന്‍സ്‌ 10 രൂപയാക്കുക, വിളവെടുക്കുന്ന കാപ്പി 60 കിലോഗ്രാമിന്‌ മുകളില്‍ ഓരോ കിലോഗ്രാമിനും രണ്ട്‌ രൂപ അധികം വേതനം നല്‍കുക, സര്‍വീസ്‌ വെയിറ്റേജ്‌ കാലാനുസൃതമാക്കുക, മാസ ശമ്പളക്കാര്‍ക്ക്‌ സീനിയോരിറ്റി അനുസരിച്ച്‌ ഇന്‍ക്രിമെന്റ്‌ അനുവദിക്കുക, തോട്ടം തൊഴിലാളികളുടെയും ആശ്രിതരുടെയും ചികിത്സച്ചെലവ്‌ പൂര്‍ണമായും ലഭ്യമാക്കുക, മരണാനന്തര ചെലവിന്‌ 10,000 രൂപ നല്‍കുക, തൊഴിലാളികളുടെ മക്കള്‍ക്ക്‌ വിദ്യാഭ്യാസ സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
മാര്‍ച്ചില്‍ നൂറുകണക്കിന്‌ തൊഴിലാളികള്‍ പങ്കെടുത്തു. ധര്‍ണ ടി. സിദ്ദിഖ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. തോട്ടം തൊഴിലാളികളുടെ ദുരിതജീവിതത്തിനു പരിഹാരം അനിവാര്യതയാണെന്ന്‌ അദ്ദേഹം പറഞ്ഞു. പിഎല്‍സി അംഗവും ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റുമായ പി.പി. ആലി അധ്യക്ഷത വഹിച്ചു. എസ്‌ടിയു സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ.എം. റഹ്‌മത്തുള്ള മുഖ്യപ്രഭാഷണം നടത്തി. പിഎല്‍സി അംഗം ടി. ഹംസ, ട്രേഡ്‌ യൂണിയന്‍ നേതാക്കളായ ബി. സുരേഷ്‌ ബാബു, സി. മൊയ്‌തീന്‍കുട്ടി, യഹിയഖാന്‍ തലയ്‌ക്കല്‍, ടി.എ. റെജി, ശ്രീനിവാസന്‍ തൊവരിമല, എ.കെ. റഫീഖ്‌, പി.വി. മുഹമ്മദ്‌, കെ.കെ. രാജേന്ദ്രന്‍, ടി.എ. മുഹമ്മദ്‌, കെ. കൃഷ്‌ണന്‍, എം. ഉണ്ണിക്കൃഷ്‌ണന്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 18 Feb 2026 04.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW