-->
താനൂര്‍: മുക്കോലപടിഞ്ഞാറ് ഭാഗം കാവേരി നഗറില്‍ പൂരപ്പുഴ നദിയില്‍ വാവുബലി കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ കുംഭമാസ വാവുബലി കര്‍മ്മം നടന്നു. ഇരുനൂറ്റിഅമ്പതോളം ആളുകള്‍ ബലിതര്‍പ്പണം നടത്തി. വാവുബലിക്ക് കൃഷ്‌ണ ശര്‍മ്മ കാര്‍മ്മികത്വം വഹിച്ചു. സംഘാടകരായി ടി.വി. വാസു പരമേശ്വരന്‍, ശശി ഒട്ടുംപുറം, മണി തള്ളശ്ശേരി, സുകുമാരന്‍, പരമേശ്വരന്‍, ഉണ്ണി, ഷാജി നേതൃത്വം നല്‍കി