Friday, March 13, 2026 Last Updated 23 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 04.48 AM

മീനടത്തൂര്‍ സി.എച്ച്‌. ഫൗണ്ടേഷന്‍ ഡയാലിസ്‌ സെന്റര്‍ നാടിന്‌ സമര്‍പ്പിച്ചു

uploads/news/2026/02/825976/3.jpg

താനൂര്‍: സമൂഹത്തില്‍ കഷ്‌ടത അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സാമുഹ്യദൗത്യമായി ഏറ്റെടുക്കണമെന്നും പാണക്കാട്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. കിഡ്‌നി രോഗികളുട എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനാല്‍ സമൂഹത്തില്‍ ബോധവല്‍ക്കരണം അനിവാര്യമാണെന്നും ഭക്ഷണകാര്യത്തില്‍ നിയന്ത്രണം വേണമെന്നും തങ്ങള്‍ പറഞ്ഞു.
മീനടത്തൂര്‍ സി.എച്ച്‌. ഫൗണ്ടേഷന്‍ ഡയാലിസ്‌ സെന്റര്‍ നാടിന്‌ സമര്‍പ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാരിറ്റി രംഗത്ത്‌ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെക്കുന്ന സി.എച്ച്‌. ഫൗണ്ടേഷന്‍ കമ്മറ്റിയെ തങ്ങള്‍ അഭിനന്ദിച്ചു.
ചെയര്‍മാന്‍ കെ.എന്‍. മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. കുറുക്കോളി മൊയ്‌തീന്‍ എം.എല്‍.എ. അബ്‌ദുറഹിമാന്‍ രണ്ടത്താണി, കെ. ഇബ്രാഹീം ഹാജി, നൗഷാദ്‌ പറപ്പൂത്തടം, വി.പി.ഒ. അസ്‌കര്‍, കുന്നത്ത്‌ സക്കീന, അലി അക്‌ബര്‍റഹ്‌മാനി, നസീര്‍ സഖാഫി, സിദ്ധീഖ്‌ അന്‍സാരി, അജ്‌ഫാന്‍ മുഹമ്മദ്‌ കുട്ടി ഹാജി, കൂടാത്ത്‌ മുഹമ്മദ്‌ കുട്ടിഹാജി, അമീര്‍ മണ്ണേത്ത്‌, കെ.വി. മൊയ്‌തീന്‍കുട്ടി, പി.പി. റഹൂഫ്‌, നൂഹ്‌ കരിങ്കപ്പാറ, കൊക്കോടി മൊയ്‌തീന്‍കുട്ടി ഹാജി, സി.കെ. മുഹമ്മദ്‌ കുട്ടിഹാജി, പുല്ലൂണി റഷീദ്‌, ഇ.സി. ബാവാജി, പി.പി. ആരിഫ്‌, ടി.പി.എം. മുഹ്‌സിന്‍ ബാബു, ടി.പി. റസാഖ്‌, പി.എ. മുസ്‌തഫ, സി. അഷ്‌റഫ്‌, കെ.സി. ബാവ, കെ. സലാം, എം.പി. അസ്ലം, കെ.ടി. നൂറുദ്ധീന്‍, വി.പി. ആബിദ്‌, മൂസക്കുട്ടി മങ്ങാട്ടില്‍, അബ്‌ദുറഹിമാന്‍ ഫൈസി, പി.ടി. ബാബു, കെ. സൈതലവി ഹാജി, കെ.പി. ശിഹാബ്‌, വി. കുഞ്ഞു പ്രസംഗിച്ചു. രാത്രി നടന്ന ഉദ്‌ബോധന സെഷന്‍ അബ്‌ദുസമദ്‌ പൂക്കോട്ടൂര്‍ ഉദ്‌ഘാടനം ചെയ്‌തു.
വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പി. അഷ്‌റഫ്‌ അധ്യക്ഷനായി. നാസര്‍ കൊക്കോടി, കെ. അലിഹസ്സന്‍ പ്രസംഗിച്ചു. ഡയാലിസ്‌ സെന്റര്‍ നിര്‍മ്മാണത്തിന്‌ മേല്‍നോട്ടം വഹിച്ച വി. കുഞ്ഞു, കെ.പി. ഷിഹാബ്‌, അബ്‌ദുല്‍ നാസര്‍ എന്നിവര്‍ക്ക്‌ സ്വാദിഖലി തങ്ങള്‍ ഉപഹാരം നല്‍കി.

Ads by Google
Advertisement
Wednesday 18 Feb 2026 04.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW