Wednesday, March 11, 2026 Last Updated 25 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 04.48 AM

പാച്ചീരി പാടത്ത്‌ തീപിടിച്ചു

uploads/news/2026/02/825974/1.jpg

തേഞ്ഞിപ്പലം: ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്‌ 14ല്‍ പാച്ചീരി പാടത്തു വന്‍ അഗ്നിബാധ. അനേകം വാഴ കൃഷി അഗ്നിക്കിരയായി. യഥാസമയം തീ പടരുന്നത്‌ തടഞ്ഞതിനാല്‍ വലിയ നാശനഷ്‌ടങ്ങള്‍ ഒഴിവായി. തീ പടര്‍ന്നതിനെ കുറിച്ച്‌ സ്‌ഥിരീകരണമില്ല. മീഞ്ചന്ത ഫയര്‍സേ്‌റ്റഷനില്‍ നിന്നെത്തിയ രണ്ട്‌ യൂണിറ്റ്‌ അഗ്നിസേന അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ്‌ തീ കെടുത്തിയത്‌. വയലിലേക്ക്‌ ഗതാഗത സൗകര്യമില്ലാത്തതിനാല്‍ അഗ്നിശമന വാഹനങ്ങള്‍ വയലിലേക്ക്‌ എത്തി തീയണക്കുന്നതില്‍ നേരിയ പ്രയാസം സൃഷ്‌ടിച്ചു. ഇന്നലെ ഉച്ചയോടെയാണ്‌ സംഭവം.

Ads by Google
Advertisement
Wednesday 18 Feb 2026 04.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW