-->
കോഴിക്കോട്: ജീവിത ചുറ്റുപാടുമുള്ളവയെ ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോ ചിത്രങ്ങള്‍ക്ക് പറയാനുള്ളത് കുറെ യാഥാര്‍ത്ഥ്യങ്ങളാണ്.
ഫ്രീലാന്‍സ് വനിത ഫോട്ടോഗ്രാഫര്‍ ഷൈനി സജീഷിന്റെ ഇത്തരം 35 ഓളം ഫോട്ടോ ചിത്രങ്ങളാണ് കോഴിക്കോട് കേരള ലളിത കലാ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. 15 വര്‍ഷമായി ഷൈനി ഫ്രീലാന്‍സ് ഫോട്ടോഗ്രാഫി മേഖലയില്‍ സജീവമാണ്.
കോവിഡ് തുടക്കം മുതല്‍ വഴിയോര കാഴ്‌ചകള്‍ ക്യാമറയില്‍ പകര്‍ത്തിയവയാണ് പ്രദര്‍ശനത്തിനുള്ളത്. ബേപ്പൂരില്‍ ഉരു നിര്‍മ്മാണവും കാളപൂട്ടും ബീച്ച് ഫ്രീഡം സ്‌ക്വയറിലെ രാത്രി കാല ദൃശ്യവും ബീച്ച് ക്‌ളീനിങ്ങും ബീച്ചില്‍ പരുന്തകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ദൃശ്യവും ഏറെ സവിശേഷതകളുള്ളവയാണ്. വേള്‍ഡ് ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് 2021 എ.കെ.പി.എ ജില്ലാ തലത്തില്‍ സംഘടിപ്പിച്ച കൊറാണ ദിനങ്ങള്‍ ക്യാമറ കണ്ണിലൂടെ വിഷയത്തില്‍ ഒന്നാം സ്‌ഥാനം ലഭിച്ച ഫോട്ടോ, 2022 ലും 2023ലും എ.കെ.പി.എ ജില്ലാ തല മത്സരത്തില്‍ ഒന്നാം സ്‌ഥാനം നേടിയ ഫോട്ടോയും , 2025 ല്‍ എ.കെ.പി.എ വനിത ദിനത്തില്‍ സംസ്‌ഥാന തല മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച ഫോട്ടോയും പ്രദര്‍ശനത്തിലുണ്ട്. ഫോട്ടോ പ്രദര്‍ശനം കെ.കെ.രമ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു.