-->
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ കലോത്സവത്തില്‍ ഫാറൂഖ് കോളജിന് കലാകിരീടം. ഫാറൂഖ് കോളജ് 310 പോയന്റുകള്‍ നേടിയാണ് ജേതാക്കളായത്.
298പോയിന്റുമായി ദേവഗിരി് സെന്റ് ജോസഫ്‌സ് കോളജ് രണ്ടാം സ്‌ഥാനവും 151 പോയിന്റുമായി പ്രോവിഡന്‍സ് കോളജ്‌് മൂന്നാം സ്‌ഥാനവും സ്വന്തമാക്കി. കഥകളി ഗ്രൂപ്പില്‍ ഫാറൂഖ് കോളജ് ഒന്നാം സ്‌ഥാനവും സെന്റ് ജോസഫ് ദേവഗിരി രണ്ടാംസ്‌്ഥാനവും പ്ര?വിഡന്‍സ് വുമണ്‍സ് കോളജ് മൂന്നാം സ്‌ഥാനവും നേടി.
തിരുവാതിര കളിയില്‍ ദേവഗിരി കോളജും ഫാറൂഖ് കോളജും ഒന്നാം സ്‌ഥാനം പങ്കിട്ടു. ഒപ്പനയില്‍ മുക്കം എം.എ.എം.ഒ. കോളജും ഫാറൂഖ് കോളജും ഒന്നാം സ്‌ഥാനം നേടി. ചാത്തമംഗലം എം.ഇ.എസ് ആട്‌സ് ആന്റ് സയന്‍സ് കോളജില്‍ വേദിയായ ബി സോണ്‍ കലോത്സവത്തിലെ മത്സരങ്ങള്‍ അവസാനിച്ചത് ചൊവ്വാഴ്‌ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ്. വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാപഞ്ചായത്ത് അംഗം മ്‌ിസ്‌ഹബ് കീഴരിയൂര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റീമ കുന്നുമ്മല്‍, ചാത്തമംഗലം എം.ഇ.എസ് ആട്‌സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഷഫീഖ് ആലത്തൂര്‍, ലത്തീഫ് തുറയൂര്‍, എ.പി.സമദ് തുടങ്ങിയവര്‍ സംസാരിച്ചു.